Don't Miss

ശ്രീലങ്ക അരക്ഷിതാവസ്ഥയില്‍; ഒരു കപ്പ് ചായയ്ക്ക് 100 രൂപ, ഡോളറിന് 275 രൂപ

കൊളംബോ: ശ്രീലങ്കയില്‍ വിലക്കയറ്റംവും കറന്‍സി വിലയിടിവും അതി രൂക്ഷമായി. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. തെരുവില്‍ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി മണിക്കൂറോളം ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ് മരിച്ചത്. നാല് മണിക്കൂറോളമാണ് വയോധികര്‍ ക്യൂവില്‍ നിന്നത്.രാജ്യത്തെ ഇന്ധം കുതിച്ച് റെക്കോര്‍ഡ് തലത്തില്‍ എത്തിയിരിക്കുകയാണ്.

പെട്രോളിനുവേണ്ടി നാല് ആഴ്ചകളോളം ജനങ്ങള്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുകയാണ്. ഇന്ധന റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ശ്രീലങ്ക റദ്ദാക്കിയിരിക്കുകയാണ്. ക്രൂഡോയില്‍ സ്‌റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് പെട്രോളിയം തൊഴിലാളികളുടെ യൂണിയന്‍ അധ്യക്ഷന്‍ അശോക രണ്‍വാല പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ പവര്‍ക്കട്ട് അഞ്ച് മണിക്കൂറോളമാണ് . ഒരു ദിവസത്തെ വലിയൊരു സമയവും ഇരുട്ടിലാണ് ശ്രീലങ്ക ജനത കഴിയുന്നത്. പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകള്‍ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372 ഇന്ത്യന്‍ രൂപ) കൂട്ടിയത്. അതേസമയം ശ്രീലങ്കന്‍ രൂപയുടെ മൂല്യം 30% കുറഞ്ഞു. ഡോളറിന് 275 രൂപ നല്‍കണം. 400 ഗ്രാം പാല്‍പ്പൊടിക്ക് 250 രൂപയാണ് വിലയാണ് (ഇന്ത്യയിലെ 68 രൂപ) ഇതോടെ ഹോട്ടലുകളില്‍ ഒരു കപ്പ് ചായയ്ക്ക് 100 രൂപയായി(27 ഇന്ത്യന്‍ രൂപ).

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions