Don't Miss

ഒമ്പതു ഭാര്യമാരില്‍ ഒരാള്‍ ഡിവോഴ്‌സ് ചെയ്തു, പകരം രണ്ടു പേരെ വിവാഹം കഴിക്കാന്‍ യുവാവ്

ഒമ്പത് യുവതികളെ വിവാഹം ചെയ്ത് വാര്‍ത്തകളിലിടം നേടിയ ബ്രസീലിയന്‍ മോഡല്‍ ആര്‍തര്‍ ഒ ഉര്‍സോ ഒരു പങ്കാളിയെ ഡിവോഴ്‌സ് ചെയ്തു. പകരം രണ്ടു പേരെ കെട്ടി കുറവ് നികത്താനാണ് ഉര്‍സോയുടെ തീരുമാനം. ആരെയും പ്രണയിക്കാനുള്ള സ്വാതന്ത്ര്യം ആഘോഷിക്കാന്‍ എന്ന നിലയ്ക്കായിരുന്നു ആര്‍തറിന്റെ വിവാഹങ്ങള്‍.

ഒമ്പത് പേരില്‍ ഒരാള്‍ ആര്‍തറെ ഡിവോഴ്‌സ് ചെയ്തിരിക്കുകയാണ്. അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരു പങ്കാളിക്കൊപ്പമുള്ള ജീവിതമാണ് നല്ലതെന്ന തോന്നലാണ് അഗത വേര്‍പിരിയാന്‍ കാരണമെന്നാണ് ആര്‍തര്‍ അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം വിഷമിപ്പിക്കുകയും അതിലേറെ ആശ്ചര്യപ്പെടുത്തുകയും ചെയ്‌തെന്ന് ആര്‍തര്‍ വാര്‍ത്താ ഏജന്‍സിയായ ജാം പ്രസ്സിനോട് പ്രതികരിച്ചു.'അഗതയ്ക്ക് എന്നെ ഒറ്റയ്ക്ക് വേണം. അതിലര്‍ഥമില്ല. പങ്ക് വയ്ക്കലാണ് വേണ്ടത്. അഗതയുടെ തീരുമാനം തെറ്റാണെന്ന് മറ്റ് ഭാര്യമാരും സമ്മതിക്കുന്നുണ്ട്. അവള്‍ ഞാനുമായുള്ള വിവാഹം ഒരു സാഹസം എന്ന നിലയ്ക്ക് ചെയ്തതാണ്'. ആര്‍തര്‍ പറഞ്ഞു.

ബഹുഭാര്യത്വം കാരണം ഒരു ഭാര്യയെ നഷ്ടപ്പെട്ടെങ്കിലും രണ്ട് പേരെ കൂടി വിവാഹം ചെയ്ത് ഭാര്യമാരുടെ എണ്ണം പത്താക്കുകയാണ് ആര്‍തറിന്റെ ലക്ഷ്യം. വൈകാതെ രണ്ട് വിവാഹങ്ങള്‍ കൂടി കാണുമെന്ന് ആര്‍തര്‍ സൂചിപ്പിക്കുന്നു.

ലുവാനാ കസാക്കിയാണ് ആര്‍തറിന്റെ ആദ്യ ഭാര്യ. കഴിഞ്ഞ വര്‍ഷം എട്ട് പേരെ കൂടി ആര്‍തര്‍ ജീവിതസഖികളാക്കി. ബ്രസീലില്‍ ബഹുഭാര്യത്വം നിയമപരമായി അനുവദനീയമല്ലാത്തതിനാല്‍ ആര്‍തറിന്റെ വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നു മാത്രം.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions