വാഷിംഗ്ടണ്‍: ബോട്ട് യാത്രക്കിടെ രണ്ടു മലയാളികള്‍ യുഎസില്‍ മുങ്ങി മരിച്ചു. എറണാകുളം രാമമംഗലം കടവ് ജംഗ്ഷനു സമീപം താനുവേലില്‍ ബിജു എബ്രഹാം(48) സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മുങ്ങി മരിച്ചത്. ഇരുവരും എറണാകുളം സ്വദേശികളാണ്. യാത്രക്കിടെ ബോട്ട് കേടായതിനെ തുടര്‍ന്ന് വെളളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം.
മരിച്ച ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ യുഎസിലെ ഡാലസില്‍ റേഹബാര്‍ഡിയാത്രക്കിടെ ബോട്ട് കേടായതിനെ തുടര്‍ന്ന് വെളളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തടാകത്തില്‍ യാത്ര ചെയ്യവെയാണ് അപകടം. യാത്രക്കിടെ ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാനായി വെളളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. ബിജുവിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ആന്റണിയും അപകടത്തില്‍പെടുകയായിരുന്നു.
ബിജു ഡാലസില്‍ വിനോദ സഞ്ചാര, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. ബിജു കുടുംബ സമേതം യുഎസില്‍ താമസിച്ച് വരുകയായിരുന്നു. നാട്ടിലേക്ക് വരാനുളള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. ഭാര്യ സവിത ഡാലസില്‍ നഴ്സാണ്, മക്കള്‍ ഡിലന്‍, എയ്ഡന്‍, റയാന്‍ എന്നിവരാണ്.
മാതാപിതാക്കളായ എബ്രഹാമും വത്സമ്മയും രണ്ടുവര്‍ഷമായി ഇവര്‍ക്കൊപ്പം യു.എസിലുണ്ട്. എറണാകുളം സ്വദേശിയായ തോമസ് ആന്റണിയും ഡാളസിലെ താമസക്കാരനും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്.