സ്പിരിച്വല്‍

വി. മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ നാളെ

വിശുദ്ധ മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ നാളെ (ഞായറാഴ്ച) കൊണ്ടാടുന്നു
സുവിശേഷകനായ വിശുദ്ധ മാര്‍ക്കോസിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള ക്‌നാനായ ദൈവാലയത്തിന്റെ പ്രഥമ വലിയ പെരുന്നാള്‍ ഞായറാഴ്ച ബേസിംഗ്‌സ്റ്റോക്ക് സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. സജി എബ്രഹാം കാര്‍മികത്വം വഹിക്കും.

വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നടത്തപെടുന്ന പെരുന്നാള്‍ റാസയിലും ഹാംഷെയറിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ സംബന്ധിക്കും. എല്ലാ മാസവും നാലാം ഞായറാഴ്ചയാണ് വിശുദ്ധ കുര്‍ബ്ബാന.

ഹാംഷെയറിലും പരിസരപ്രദേശങ്ങളായ റീഡിങ്, ആല്‍ഡര്‍ഷോട്, സൗതാംപ്ടന്‍, ബാസിംഗ്‌സ്‌റ്റോക്ക് ,ന്യൂബറി, സ്വിന്‍ഡന്‍, ബോണ്‍മൗത്ത്, ഓസ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്‌നാനായ സഹോദരങ്ങള്‍ ഇടവകയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അറിയുവാന്‍ താഴെ കാണുന്ന നംബറുകളില്‍ കോണ്‍ടാക്റ്റ് ചെയ്യുക.

ഈ പ്രദേശങ്ങളില്‍ പഠനത്തിനായി വന്നിരിക്കുന്ന കുട്ടികളും ആരാധനകളില്‍ വന്ന് സംബന്ധിക്കുവാന്‍ ശ്രദ്ധിക്കണം എന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു .


+44 7944 397832 (ജോമോന്‍, സെക്രട്ടറി)


+44 7577 738234 (എബി, ട്രസ്റ്റി)

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions