Don't Miss

താലിബാന്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ ഡാനിഷ് സിദ്ദീഖിക്ക് രണ്ടാം പുലിസ്റ്റര്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം തവണയും പുലിറ്റ്‌സര്‍ പുരസ്‌കാരം. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മന:സാക്ഷിയെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. അദ്ദേഹത്തെ കൂടാതെ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ അദ്‌നാന്‍ ആബിദി, സന ഇര്‍ഷാദ്, അമിത് ദവെ എന്നിവരും ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായി.

ഇതിന് മുമ്പ് 2018ലാണ് ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാരം നേടിയത്. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിത ജീവിതം ക്യാമറയില്‍ പകര്‍ത്തിയതിനാണ് അന്ന് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി. 2021 ജൂലായില്‍ അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions