Don't Miss

നഷ്ടം നികത്താന്‍ കൊച്ചി മെട്രോ വിവാഹ ഫോട്ടോഷൂട്ടിന്


നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് വീഴുന്ന കൊച്ചി മെട്രോ രക്ഷപ്പെടുത്തിയെടുക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍. കൊച്ചി മെട്രോ വിവാഹ ഫോട്ടോഷൂട്ടിന് കൊടുക്കുന്നു എന്നതാണ് അതില്‍ പ്രധാനം. മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവഹാ ഷൂട്ടിന് അനുമതി. വിവാഹ ഷൂട്ടിനായി മെട്രോയെ വാടകയ്ക്ക് നല്‍കുന്നതിലൂടെ ഈ രംഗത്തെ പുതിയ പരീക്ഷണങ്ങളായിരിക്കും വരും ദിവസങ്ങളില്‍ സംഭവിക്കുക.

ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം. ആലുവയില്‍ നിന്നു പേട്ടയിലേക്കും തിരിച്ചും സഞ്ചരിച്ചു ഷൂട്ട് ചെയ്യാം. ഓരോന്നിനും പ്രത്യേക നിരക്കുകള്‍ നല്‍കണമെന്നു മാത്രം. നിശ്ചലമായ ട്രെയിനിലെ ഒരു കോച്ചില്‍ 2 മണിക്കൂര്‍ നേരം ഷൂട്ട് ചെയ്യണമെങ്കില്‍ 5,000 രൂപയാണു നിരക്ക്. മൂന്നു കോച്ചാണെങ്കില്‍ 12,000 രൂപ.

സഞ്ചരിക്കുന്ന ട്രെയിനാണെങ്കില്‍ ഒരു കോച്ചിന് 8,000 രൂപ. മൂന്നു കോച്ചാണെങ്കില്‍ 17,500 രൂപ. ഇതിനു പുറമേ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു കോച്ചിനു 10,000 രൂപയും 3 കോച്ചുകള്‍ക്ക് 25,000 രൂപയും നല്‍കണം. ഷൂട്ടിങ്ങിനു ശേഷം ഈ പണം തിരികെ ലഭിക്കും.
വിവാഹ ഫോട്ടോഷൂട്ടിനായി സ്ഥലങ്ങള്‍ പരത്തുന്നവര്‍ക്കും ഇതൊരു അവസരമാണ്, ഗാന ചിത്രീകരണവും റൊമാന്റിക് സീനുകളും എടുക്കാനുള്ള വഴിയാണ് ഒത്തുവരുന്നത്.

വിവാഹ ഷൂട്ടിങ്ങിനു പുറമെ ഭാവിയില്‍ സീരിയല്‍-സിനിമാ ലൊക്കേഷനായും ഇത് മാറിയേക്കാം. യാത്രക്കാരെക്കൊണ്ട് മാത്രം ലാഭം നേടാനാവില്ലെന്നു മനസിലാക്കിയാണ് മറ്റു മാര്‍ഗങ്ങള്‍ തേടുന്നത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions