ചരമം

യുകെയിലേയ്ക്ക് വരാനിരിക്കെ ഹൃദയാഘാതം മൂലം മരിച്ച അനിയുടെ സംസ്‌കാരം ഇന്ന്


യുകെയിലേയ്ക്ക് വരാനിരിക്കെ ഹൃദയാഘാതം മൂലം മരിച്ച റാന്നി ഐത്തല വല്ലപറംബില്‍ കുഞ്ഞവറാന്റെ മകനായ അനി എബ്രഹാംമിന്റെ സംസ്കാരം ഇന്ന് . വൈകിട്ട് നാലിന് ഐത്തല സെന്റ് കുറിയാക്കോസ് ചര്‍ച്ചിലാണ് സംസ്കാരം. രാവിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വൈകുന്നേരം നാലു മണിക്കാണ് സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്.

ഏതാനും മാസം മുന്‍പാണ് അനിയുടെ ഭാര്യ ജോയ്‌സി ലിവര്‍പൂളില്‍ എത്തുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനും മക്കള്‍ക്കും യുകെയില്‍ എത്താനുള്ള സാഹചര്യവും ജോയ്‌സി ഒരുക്കി. ഇതനുസരിച്ചു കഴിഞ്ഞ ദിവസമാണ് അനിയ്ക്കും മക്കള്‍ക്കും വിസ ലഭിക്കുന്നത്. തുടര്‍ന്നുള്ള ഏതാനും ദിവസമായി പരിചയക്കാരോടും കൂട്ടുകാരോടുമൊക്കെ യാത്ര പറഞ്ഞും വീട്ടു സാധനങ്ങളും ബേക്കറി പലഹാരങ്ങളും ഒക്കെ വാങ്ങി കുട്ടികളുമായി യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കവെയാണ് മരണം എത്തുന്നത്. മരണ വിവരമറിഞ്ഞു വെള്ളിയാഴ്ച തന്നെ പുറപ്പെട്ട ഭാര്യ ജോയ്‌സി ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ എത്തിയിരുന്നു.
കുവൈറ്റില്‍ ജോലി ചെയ്തിരുന്ന അനിയും ഭാര്യ ജോയ്‌സിയും നാട്ടിലൊരു വീട് വയ്ക്കണം എന്ന ആഗ്രഹവുമായാണ് കോവിഡിന് മുന്‍പേ റാന്നിയില്‍ മടങ്ങിയെത്തുന്നത്. പിന്നീട് യുകെയിലൈക്ക്‌ പോകാനുള്ള ശ്രമം തുടങ്ങി.

കാര്യമായ ആരോഗ്യ പ്രശ്ങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അനിയുടെ മരണം നാട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും വലിയ ഷോക്കായി. വീട്ടിലെത്തിയ അനി അസ്വസ്ഥത തോന്നിയതോടെ അല്‍പ നേരം കിടക്കാന്‍ പോകുകയാണെന്നാണ് വീട്ടില്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് കുട്ടികള്‍ ചെന്ന് നോക്കുമ്പോള്‍ ചലനമറ്റു കിടക്കുകയായിരുന്നു.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions