Don't Miss

വിവാഹത്തിന് മുമ്പുള്ള സെക്സ് വേണ്ട, അത് യഥാര്‍ത്ഥ സ്‌നേഹമല്ല: മാര്‍പാപ്പ

വിവാഹത്തിന് മുന്‍പായുള്ള ലൈംഗിക ബന്ധം യഥാര്‍ത്ഥ സ്‌നേഹമല്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 'കാറ്റെച്ചുമെനല്‍ ഇറ്റനെറീസ് ഫോര്‍ മാരീഡ് ലൈഫ്' എന്ന 97 പേജുള്ള സര്‍ക്കുലറിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.


വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ നിന്നും പിന്തിരിയാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നതാണ് കത്തോലിക്കാ സഭയുടെ ഈ സര്‍ക്കുലര്‍. ഇത് 'ഒരു സമ്മാനവും ചുമതലയും' ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സര്‍ക്കുലറില്‍ പറയുന്നു .


വിവാഹം കഴിയുന്നത് വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുവദമ്പതികള്‍ അവരുടെ സൗഹൃദം ആഴത്തിലാക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് സഹായിക്കുന്നത് മൂല്യവത്താണ് ലൈംഗികത.


വിവാഹത്തിനു മുമ്പുള്ള ചാരിത്ര്യം തീര്‍ച്ചയായും ഇതിനെ ആവശ്യമെന്നും കത്തോലിക്ക സഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇക്കാലത്ത് ദമ്പതികള്‍ ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം തങ്ങളുടെ ബന്ധം വേര്‍പിരിക്കുന്നതിന് കാരണമാകുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions