സ്പിരിച്വല്‍

ആറാമത് വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഈമാസം 16ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാല്‍സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടക്കുന്ന ആറാമത് വാല്‍സിംഗ് ഹാം തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തീര്‍ഥാടനത്തിന്റെ കോഡിനേറ്റര്‍ മോണ്‍ ജിനോ അരീക്കാട്ട് എംസിബിഎസ്, ആതിഥേയത്വം വഹിക്കുന്ന കേംബ്രിഡ്ജ് റീജിയന്‍ കോഡിനേറ്റര്‍ ഫാ. ഫിലിപ്പ് പന്തമാക്കല്‍ എന്നിവര്‍ അറിയിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒറ്റക്കും ഗ്രൂപ്പായും നൂറു കണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന തീര്‍ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതായി രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ വാല്‍സിംഗ്ഹാമില്‍ രാവിലെ ഒന്‍പതരയ്ക്ക് ജപമാല യോടെയാണ് തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുന്നത്. തുടര്‍ന്ന് ആരാധന നടക്കും, പതിനൊന്ന് മണിക്ക് മരിയന്‍ സന്ദേശം. ഫാ. ജോസഫ് എടാട്ട് വി.സി നല്‍കും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഉച്ചഭക്ഷണം പന്ത്രണ്ട് നാല്‍പത്തി അഞ്ചിന് പ്രസുദേന്തി വാഴ്ച തുടര്‍ന്ന് പ്രദക്ഷിണം. രണ്ടേകാലിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും.

രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും എത്തുന്ന വൈദികര്‍ സഹ കാര്‍മ്മികര്‍ ആകും. വൈകുന്നേരം നാലര മണിയോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. തീര്‍ഥാടനത്തിനായി എത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണ സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ആയി എത്തുന്നവര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ് എന്നും രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions