ബിസിനസ്‌

കേരളത്തിലേക്കുള്ള പ്രവാസി പണമൊഴുക്കില്‍ വന്‍ ഇടിവ്: ഇനിയെന്ത്?


ന്യൂഡല്‍ഹി: കടക്കെണിയില്‍ വീണ കേരളത്തെ താങ്ങിനിര്‍ത്തുന്നത് പ്രവാസികളുടെ പണമാണ്. എന്നാല്‍, പ്രവാസികളും ഇപ്പോള്‍ നിസ്സഹായരാണ്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് വരുന്ന പ്രവാസി പണത്തില്‍ പകുതിയിലധികം കുറവുണ്ടായി. റിസര്‍വ്വ് ബാങ്കിന്റെ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍. യുഎസ്, യുകെ, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അയക്കുന്ന പണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ യുകെയില്‍ നിന്ന് അയച്ച പണത്തില്‍ മാത്രമാണ് മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-17ല്‍ മൂന്നു ശതമാനം പ്രവാസി പണമാണ് കേരളത്തിലേക്ക് എത്തിയതെങ്കില്‍ 2020-21 വര്‍ഷത്തില്‍ ഇത് 6.8 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നെല്ലാം മുന്‍വര്‍ഷത്തേക്കാള്‍ കുറവോ നേരിയ വ്യത്യാസമോ മാത്രം കാണിക്കുമ്പോഴാണ് ബ്രിട്ടനില്‍ നിന്നും ഇരട്ടിയിലധികം പണം കേരളത്തിലേക്ക് എത്തിയത്.

മഹാരാഷ്ട്രയിലേക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിദേശപണം എത്തുന്നതെന്നാമാണ് റിപ്പോര്‍ട്ടുകള്‍. 2016-17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. 5 വര്‍ഷം മുന്‍പ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇതാണ് ഇപ്പോള്‍ 10.2%ത്തിലേക്കായി ചുരുങ്ങിയത്.

അതേസമയം 5 വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2% ആയി വളര്‍ന്നു. കേരളത്തിലെ സമരങ്ങളും നൂലാമാലകളും കാരണം പ്രവാസികള്‍ സംസ്ഥാനത്തു നിക്ഷേപത്തിന് മടിക്കുകയാണ്.

നോര്‍ക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 59 ശതമാനവും യുഎഇയില്‍ നിന്നായിരുന്നു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions