ചരമം

യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി നാട്ടിലെത്തിയ വിഗാന്‍ മലയാളിക്ക് ആകസ്മിക മരണം


യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഒരു മാസം മുന്‍പ് നാട്ടിലെത്തിയ വിഗാന്‍ മലയാളിക്ക് ആകസ്മിക മരണം. മാഞ്ചസ്റ്ററിലെ വിഗാന്‍ മലയാളിയായ കുട്ടനാട്ടുകാരന്‍ ഷാജി ജേക്കബ് (53 ) ആണ് അന്തരിച്ചത്. രണ്ടു മാസത്തെ അവധിക്കാണ് ഷാജി നാട്ടില്‍ എത്തിയത്. ഭാര്യാ മാതാവിന് വാര്‍ധക്യ സഹജമായ അസുഖം മൂലം പരിചരണം നല്‍കുന്നതിന് വേണ്ടി നാട്ടില്‍ തുടരുകയായിരുന്നു. ഒരു മാസം മുന്‍പ് ആണ് ഷാജി ചമ്പക്കുളത്തെ വീട്ടില്‍ എത്തിയത്. ഇതിനിടെ ഷാജിക്കു ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയ ഷാജി ശനിയാഴ്ച കളമശേരി രാജഗിരി ആശുപത്രിയില്‍ വിദഗ്ധ പരിശോധനക്ക് എത്താന്‍ തയാറെടുക്കവെയാണ് ആരോഗ്യ നില വഷളാവുന്നത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ഐസിയുവില്‍ വിദഗ്ധ ചികിത്സ സല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം മരണം സംഭവിച്ചതായി വിഗാനില്‍ ഉള്ള ഭാര്യ ലാവ്‌ലിയെയും മകന്‍ ജോസഫിനെയും അറിയിക്കുകയായിരുന്നു. ഷാജിയുടെ ഭാര്യയും മകനും നാട്ടിലെത്തും.

വിഗാനിലെ മലയാളി കൂട്ടായ്മകളില്‍ സജീവമായിരുന്നു ഷാജി. വിഗാന്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ലാവ്‌ലിയാണ് ഷാജിയുടെ ഭാര്യ. ഏക മകന്‍ ജോസഫ് ഷാജി മാഞ്ചസ്റ്റര്‍ പോലീസില്‍ ഉദ്യോഗസ്ഥനാണ്. വിഗാന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ കുടുംബം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഇവിടെയുണ്ട്. വിഗാന്‍ സെന്റ് മാത്യു കുടുംബ കൂട്ടായ്മയിലെ സജീവ സാന്നിധ്യമായിരുന്നു ഷാജിയും കുടുംബവും.

ചങ്ങനാശേരി അതിരൂപതയിലെ ചമ്പക്കുളം സെന്റ് മേരിസ് ബസലിക്ക ഇടവക അംഗമാണ് ഷാജിയും കുടുബവും തുമ്പയില്‍ കളപ്പുരയ്ക്കല്‍ തറവാട്ടിലെ അംഗമാണ്‌.

  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions