Don't Miss

ഗതാഗതകുരുക്ക്: ശസ്ത്രക്രിയക്കായി ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഓടിയത് 3 കിലോമീറ്റര്‍


ജീവന്റെ വില ഏറ്റവും നന്നായി അറിയാവുന്നവരാണ് ഡോക്ടര്‍മാരും നഴ്‌സുമാരും. അത്തരക്കാര്‍ക്കിടയിലെ ഒരു ഡോക്ടര്‍ ആണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഗതാഗത കുരുക്കില്‍ കുടുങ്ങിയ ഡോക്ടര്‍ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ മൂന്നു കിലോമീറ്റര്‍ ഓടി. മണിപ്പാല്‍ ആശുപത്രിയിലെ ഡോ ഗോവിന്ദ് നന്ദകുമാറാണ്
ബംഗളൂരുവിലെ ഗതാഗത കുരുക്കില്‍ കുടുങ്ങി രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ മൂന്നു കിലോമീറ്റര്‍ ഓടിയത്. വഴിയില്‍ കാര്‍ ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഒടുക്കം ആശുപത്രിയില്‍ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞാഴ്ചയുണ്ടായ സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.

ആശുപത്രിയിലെത്താന്‍ മൂന്നു കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് കാര്‍ ഗതാഗത കുരുക്കില്‍പ്പെട്ടത്. സാധാരണ നിലയില്‍ ഇവിടെ നിന്ന് ആശുപത്രിയിലെത്താന്‍ പത്തുമിനിറ്റാണ് വേണ്ടത്. എന്നാല്‍ ഗൂഗിള്‍ മാപ്പു നോക്കിയപ്പോള്‍ ഗതാഗത കുരുക്ക് കാരണം 45 മിനിറ്റ് വേണമെന്നു കണ്ടു. തുടര്‍ന്ന് ഡ്രൈവറെ കാര്‍ ഏല്‍പ്പിച്ച് ഡോക്ടര്‍ ഇറങ്ങിയോടി.

വ്യായാമം ചെയ്യുന്നതിനാല്‍ മൂന്നു കിലോമീറ്റര്‍ ഓടാന്‍ ബുദ്ധിമുട്ടു അനുഭവപ്പെട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions