Don't Miss

ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉഭയസമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താന്‍ അര്‍ഹതയുണ്ടെന്ന് സുപ്രധാനമായവിധിയുമായി സുപ്രീം കോടതി. 20 മുതല്‍ 24 വരെ ആഴ്ച പ്രായമായ ഭ്രൂണം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിലൂടെ ഒഴിവാക്കാം. ലിവ്ഇന്‍ ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.

'എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമാനുസൃതവുമായ ഗര്‍ഭച്ഛിദ്രത്തിന് അര്‍ഹതയുണ്ട്', 2021 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമത്തിലെ ഭേദഗതി വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം ഉണ്ടാക്കുന്നില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന അവിവാഹിതയായ സ്ത്രീയെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി റൂള്‍സിലെ റൂള്‍ 3 ബിയില്‍ നിന്ന് ഒഴിവാക്കാനാകില്ല. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം സുസ്ഥിരമല്ല.'റൂള്‍ 3 ബി (സി) വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമാണെന്ന് വിലയിരുത്തിയാല്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രമേ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ എന്ന തരത്തിലാകും. ഇത് ഭരണഘടനാപരമായി സുസ്ഥിരമല്ല. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള കൃത്രിമ വേര്‍തിരിവ് നിലനിര്‍ത്താന്‍ കഴിയില്ല. ഗര്‍ഭം സംബന്ധിച്ച അവകാശങ്ങള്‍ സ്വതന്ത്രമായി വിനിയോഗിക്കുന്നതിന് എല്ലാ സ്ത്രീകള്‍ക്കും അര്‍ഹതയുണ്ട്.

അതേസമയം, ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം. അത്തരത്തിലുണ്ടാകുന്ന ഗര്‍ഭവും ഗര്‍ഭഛിദ്രത്തിലൂടെ ഒഴിവാക്കാമെന്നും കോടതി പറഞ്ഞു. 25 കാരിയായ അവിവാഹിതയായ യുവതി 23 ആഴ്ചയും 5 ദിവസവുമുള്ള തന്റെ ഗര്‍ഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ഗര്‍ഭം ഉണ്ടായതെന്നും എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്നും ഗര്‍ഭഛിദ്രം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജി. ഇത് ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions