Don't Miss

ലണ്ടനില്‍ ബീറ്റില്‍സ് ഗായകരുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ നഞ്ചിയമ്മ


ലണ്ടന്‍: ലണ്ടനില്‍ നിന്നുള്ള ലോകപ്രശസ്ത സംഗീതബാന്‍റായ ബീറ്റില്‍സിന്‍റെ ഗായകരുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ നിന്നും പോസ് ചെയ്ത് നഞ്ചിയമ്മ. ഇന്ത്യയുടെ ഹൃദയം കവര്‍ന്ന നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ശേഷം ലണ്ടനില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ അവിടെ പരിപാടികള്‍ അവതരിപ്പിച്ച ശേഷമേ ഇനി കേരളത്തിലേക്ക് മടങ്ങൂ. ലണ്ടനിലെ മലയാളികളും ഇന്ത്യക്കാരും നഞ്ചിയമ്മയുടെ ഗാനത്തിനായി കാതോര്‍ക്കുകയാണ്.

ദേശീയ പുരസ്കാരം രാഷ്ട്രപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയപ്പോള്‍ സദസ്സ് ഒന്നടങ്കം നഞ്ചിയമ്മയ്ക്ക് ആദരവ് നല്‍കി ഏഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയത് വാര്‍ത്തയായിരുന്നു. അതുപോലെ ദാദാ സഹേബ് ഫാല്‍കേ പുരസ്കാരം നേടിയ ആശാ പരേഖിന് എതിര്‍വശത്തായി കസേരയില്‍ ഇരുന്ന് അയ്യപ്പനും കോശിയിലേയും പ്രശസ്തഗാനം പാടിയപ്പോള്‍ ചുറ്റിലും നിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും എല്‍.മുരുഗനും അടക്കമുള്ളവര്‍ .


  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions