ആരോഗ്യം

വെളുത്തവരേക്കാള്‍ കറുത്തവര്‍ക്ക്‌ ഡിമെന്‍ഷ്യ ബാധിക്കാന്‍ സാധ്യത കൂടുതല്‍!


വെളുത്ത വര്‍ഗക്കാരെക്കാളും ഡിമന്‍ഷ്യ ബാധിക്കാനുള്ള സാധ്യത കറുത്ത വര്‍ഗക്കാര്‍ക്കാണെന്ന് യു കെയില്‍ നിന്നുള്ള പുതിയ പഠന റിപ്പോര്‍ട്ടുകള്‍. മുന്‍പുണ്ടായിരുന്ന പഠന ഫലങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെങ്കിലും, ഇതിന് പിന്നിലുള്ള കാരണങ്ങള്‍ സങ്കീര്‍ണമാണെന്ന് പഠനങ്ങള്‍ നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍ വ്യക്തമാക്കി.

ജനിതകഘടന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം മുതലായ ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ കറുത്ത വര്‍ഗക്കാരില്‍ ഡിമന്‍ഷ്യ ഉണ്ടാക്കുന്ന കാരണങ്ങളാണ്. കൂടുതല്‍ കേസുകള്‍ എടുത്ത് വിശദമായി പഠിച്ചാല്‍ മാത്രമേ വ്യക്തമായ കാരണങ്ങള്‍ എന്തെന്ന് കൃത്യമായി പറയുവാന്‍ സാധിക്കൂ. 2050 തോടെ ലോകമെമ്പാടും 153 മില്യണ്‍ ജനങ്ങള്‍ക്ക് ഡിമന്‍ഷ്യ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

2019 ലെ 57 മില്യണ്‍ എന്ന കണക്കില്‍ നിന്നും വളരെ ഉയര്‍ന്നതാണ് ഈ കണക്കുകള്‍. 14 വര്‍ഷത്തോളം യുകെ ബയോബാങ്ക് പഠനത്തില്‍ പങ്കെടുത്ത ഏകദേശം 300,000 ത്തോളം ആളുകളെയാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍ പഠനത്തിനെടുത്തത്.

രക്താതിമര്‍ദ്ദം, അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലി, സാമൂഹികമായ ഒറ്റപ്പെടല്‍, വായു മലിനീകരണം, വിഷാദം, പ്രമേഹം, കേള്‍വിക്കുറവ് എന്നിവയെല്ലാം തന്നെ ഡിമന്‍ഷ്യയ്ക്ക് കാരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 20 വര്‍ഷത്തെ ആശുപത്രി ആരോഗ്യ രേഖകള്‍ പരിശോധിച്ച ഗവേഷകര്‍ കറുത്തവര്‍ഗ്ഗക്കാരില്‍ വെളുത്തവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ 22% കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. ജനിതകപരമായ കാരണങ്ങളും, ആരോഗ്യ പ്രശ്നങ്ങളും എല്ലാം തന്നെ ഈ രോഗം ഉണ്ടാകുന്നതിനു ആക്കം കൂട്ടുന്നതായും ഗവേഷകര്‍ വ്യക്തമാക്കി.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions