ചരമം

എഡിന്‍ബറോയില്‍ റാന്നി സ്വദേശി മരണത്തിന് കീഴടങ്ങി; സംസ്‌കാരം നവംബര്‍ 1ന്

യുകെ മലയാളികളെ തേടി വീണ്ടും ഒരു മരണവാര്‍ത്ത. സ്‌കോട്ട് ലന്റിലെ എഡിന്‍ബറോയില്‍ താമസിച്ച് വരുന്ന റാന്നി സ്വദേശിയാണ് മരണത്തിന് കീഴടങ്ങിയത്. റാന്നി അയത്തല സ്വദേശി സാബു എബ്രഹാ(61)മാണ് വ്യാഴാഴ്ച്ച രാത്രി മരണത്തിന് കീഴടങ്ങിയത്.

ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. റാന്നി മൂലേത്തറ കുടുംബാംഗമാണ് സാബു. ഭാര്യ തിരുവല്ല സ്വദേശി സൂസന്‍ സാബു. അഞ്ജു സാബു, അനു സാബു എന്നിവര്‍ മക്കളാണ്. സാബു കെയര്‍ഹോമിലും ഭാര്യ നഴ്‌സായും ജോലി നോക്കി വരുകയായിരുന്നു.

സാബുവിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നവംബര്‍ 1 ചൊവ്വാഴ്ച്ച സെന്റ് മാര്‍ക്‌സ് കോപ്ടിക് ചര്‍ച്ചിലാണ് സംസ്‌കാര ശ്രൂശ്രൂഷകള്‍ നടക്കുക. പിന്നീട് ഉച്ചക്ക് 1.30 ന് ഹേഫീല്‍ഡ് സെമിക്കേരിയില്‍ ആണ് സംസകാരം നടത്തുക. ശവസംസ്‌കാര ശുശ്രുഷ അയൂബ് മാര്‍ സില്‍വാനോസ് മെത്രാപോലീത്തയുടെ കര്‍മ്മികത്തിലും, ഫാ:ജോമോന്‍ പുന്നൂസ്, ഫാ:തോമസ് മണിമല, ഫാ :ബിനോയ് അലക്‌സാണ്ടര്‍, ഫാ :സജി എബ്രഹാം, ഫാ: നിധിന്‍ സണ്ണി, ഫാ :മാത്യൂസ് എന്നിവരുടെ സഹകര്‍മ്മികത്തിലും നടത്തപ്പെടുന്നു. സാബു എബ്രഹാം റാന്നി ഐത്തല സെന്റ് : കുര്യാക്കോസ് ക്‌നാനായ പള്ളി ഇടവക അംഗമാണ്.

അഡ്രസ്: Wake and church Service: St Marks Coptic Church Link Street Kirkcaldy KY 1QE, Burial Service: Hayfield Cemetery

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions