ബ്രിട്ടലെ അനധികൃത കുടിയേറ്റം സകല പരിധിയും ലംഘിക്കുന്നുതായി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍. രാജ്യത്തിന്റെ സൗത്ത് മേഖലയിലൂടെ അനധികൃത കുടിയേറ്റം സജീവമായത് മുതലാക്കി ബ്രിട്ടന്റെ അഭയാര്‍ത്ഥി സിസ്റ്റം തകര്‍ന്ന നിലയിലാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ടാണ് ഹോം സെക്രട്ടറി രംഗത്തുവന്നിരിക്കുന്നത്.
തന്റെ ജോലി സംരക്ഷിക്കാന്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലെ പരാജയങ്ങള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അക്കമിട്ട് നിരത്തി ഭീതിജനകമായ മുന്നറിയിപ്പാണ് ഹോം സെക്രട്ടറി നല്‍കിയിട്ടുള്ളത്. ഇതോടൊപ്പമാണ് കെന്റിലെ മാന്‍സ്റ്റണ്‍ മൈഗ്രന്റ് പ്രൊസസിംഗ് സെന്ററില്‍ ആളുകളെ തിക്കിനിറച്ചത് സംബന്ധിച്ചുള്ള വിവാദങ്ങളും ആളിക്കത്തുന്നത്.
സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ അയച്ചതിന്റെ പേരില്‍ പുറത്തായ സുവെല്ലാ ബ്രാവര്‍മാന്‍ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനാക് എത്തിയതോടെയാണ് ഹോം സെക്രട്ടറി പദത്തിലേക്ക് തിരിച്ചെത്തിയത്. 1600 പേര്‍ക്ക് തങ്ങാനുള്ള മാന്‍സ്റ്റണ്‍ സെന്ററില്‍ 4000-ലേറെ പേരെ കുത്തിനിറച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ശോചനീയമായ അവസ്ഥയില്‍ തീപിടുത്തവും, സംഘര്‍ഷങ്ങളും, രോഗബാധയും പോലുള്ള പ്രശ്‌നങ്ങള്‍ സജീവമായി മാറുകയാണ്.
ഇതിനകം ഈ വര്‍ഷം മാത്രം 40,000 അനധികൃത കുടിയേറ്റക്കാര്‍ ചാനല്‍ ക്രോസിംഗ് വഴി രാജ്യത്ത് പ്രവേശിച്ചെന്നാണ് കരുതുന്നത്. അനധികൃത കുടിയേറ്റം സകല നിയന്ത്രണങ്ങളും ലംഘിച്ച അവസ്ഥയിലാണെന്ന് ബ്രാവര്‍മാന്‍ എംപിമാരോട് പറഞ്ഞു. ഈ അധിനിവേശം നിര്‍ത്തലാക്കാന്‍ ടോറികള്‍ക്ക് മാത്രമാണ് സാധിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ സംഘങ്ങളാണ് ഇവരില്‍ പലരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇവരില്‍ പലരും ഈ സംഘത്തിലെ അംഗങ്ങളാണ്. അതുകൊണ്ട് ഇവരെല്ലാം ബുദ്ധിമുട്ടനുഭവിക്കുന്ന അഭയാര്‍ത്ഥികളാണെന്ന് നടിക്കുന്നത് നിര്‍ത്താം. രാജ്യത്തിന് വ്യക്തമായറിയാം ഇത് സത്യമല്ലെന്ന്, ഹോം സെക്രട്ടറി വ്യക്തമാക്കി.