Don't Miss

കൊലക്കേസ്: ഇന്ത്യന്‍ നഴ്‌സിനെ കണ്ടെത്താന്‍ 10 ലക്ഷം ഡോളര്‍ ഇനാം!

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഇന്ത്യക്കാരനായ നഴ്‌സിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച് പോലീസ്. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് പോലീസ് ആണ് ഇനാം പ്രഖ്യാപിച്ചത്. രാജ്‌വിന്ദര്‍ സിംഗ് (38) എന്ന നഴ്‌സിനെയാണ് പോലീസ് തേടുന്നത്.

2018 ഒക്‌ടോബറില്‍ വാങെട്ടി ബീച്ചില്‍ നായ്ക്കുട്ടിയുമായി നടക്കാനെത്തിയ ടോയാ കോര്‍ഡിങ്‌ലെ (24) ആണ് കൊല്ലപ്പെട്ടത്. ഇതിനു രണ്ട് ദിവസത്തിനു ശേഷം രാജീവിന്ദര്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നിസ്‌ഫെയിലില്‍ നഴ്‌സ് ആയ ഇയാള്‍ ജോലിയും ഭാര്യയേയും മൂന്നു കുട്ടികളെയും ഉപേക്ഷിച്ചാണ് മുങ്ങിയത്.


ഇത്രയും വലിയ തുക ഇനാം പ്രഖ്യാപിച്ചതോടെ ഇയാളെകുറിച്ചുള്ള വിവരം ഇന്ത്യയില്‍ നിന്നു തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഡിക്ടറ്റീവ് ആക്ടിംഗ് സൂപ്രണ്ട് സോണിയ സ്മിത് പറഞ്ഞു. കൊലപാതകം നടന്ന ദിവസം ദിവസം തന്നെ കെയിന്‍സ് വിട്ട രാജ്‌വിന്ദര്‍, പിറ്റേന്ന് സിഡ്‌നി വഴി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ ഇന്ത്യയില്‍ എത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും സോണിയ സ്മിത് പറഞ്ഞു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions