Don't Miss

ഗര്‍ഭാശയ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഇരു വൃക്കകളും ഡോക്ടര്‍ അടിച്ചുമാറ്റി!


ഗര്‍ഭപാത്ര ശസ്ത്രക്രിയക്കിടെ യുവതിയുടെ ഇരു വൃക്കകളും ഡോക്ടര്‍ നീക്കം ചെയ്ത സംഭവത്തില്‍ ക്ലിനിക്ക് ഉടമ അറസ്റ്റില്‍. സെപ്റ്റംബര്‍ മൂന്നിന് മുസ്സാഫര്‍പൂരിലെ ശുഭ്കാന്ത് നഴ്‌സിങ് ഹോമില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി എത്തിയ സുനിതാ ദേവി(38)യാണ് തട്ടിപ്പിനിരയായത്. ഡയാലിസിസിലൂടെയാണ് യുവതി ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. സംഭവത്തില്‍ ക്ലിനിക്ക് ഉടമ പവന്‍കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സുനിതാ ദേവിയെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇവിടെ നടത്തിയ പരിശോധനയിലാണ് വൃക്ക നീക്കം ചെയ്തതായി കണ്ടെത്തിയത്. സുനിതാദേവിയുടെ അമ്മ ടെട്രി ദേവി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പവന്‍കുമാറിനും ഡോ.ആര്‍.കെ.സിങ്ങിനുമെതിരെ അവയവ മാറ്റിവെക്കല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ബരിയാര്‍പുര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തട്ടിപ്പു വെളിപ്പെട്ടതോടെ ഒളിവില്‍ പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആര്‍ കെ സിങിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുറ്റവാളിയായ ഡോക്ടറെയും ഉടന്‍ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകള്‍ തനിക്കു നല്‍കണമെന്നുമാണ് യുവതിയുടെ ആവശ്യം. അംഗീകാരമില്ലാതെയാണ് നഴ്‌സിങ് ഹോം പ്രവര്‍ത്തിച്ചിരുന്നതെന്നും ബിഹാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ക്ലിനിക്ക് റജിസ്‌ട്രേഷന്‍ നമ്പര്‍ കൂടാതെയാണ് പ്രവര്‍ത്തിച്ചു വന്നതെന്ന് മുസാഫര്‍പുര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ജയന്ത് കാന്ത് പറഞ്ഞു. സംഭവത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions