Don't Miss

ഭഗവദ്ഗീതയില്‍ നിന്നും പ്രചോദനം; ഇസ്കോണ്‍ ക്ഷേത്രത്തിന് കത്തെഴുതി സുനാക്

യുകെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതില്‍ ലണ്ടനിലെ ഇസ്കോണ്‍ മേധാവി വിശാഖാ ദാസിയ്ക്ക് അഭിനന്ദനക്കത്തെഴുതി യുകെ പ്രധാനമന്ത്രി റിഷി സുനക്. "താങ്കളുടെ ദയാവായ്പും പിന്തുണയും അറിവും നിറഞ്ഞ വാക്കുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു."- യുകെ പ്രധാനമന്ത്രി സുനാക് കത്തില്‍ പറഞ്ഞു. ഭഗവദ്ഗീതയില്‍ നിന്നും താന്‍ എത്രമാത്രം പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ ഗോക്കളെ ഊട്ടിയത് ഏറെ ആഹ്ളാദം നല്‍കിയെന്നും അത് തന്‍റെ ഒരു ദിവസത്തെ ധന്യമാക്കിയെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

"ഗീതയില്‍ നിന്നും ഞാന്‍ എത്രത്തോളം പ്രചോദനം സ്വീകരിച്ചുവെന്ന് താങ്കള്‍ക്ക് അറിയാം. മുന്നിലെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോള്‍ താങ്കള്‍ കത്തില്‍ സൂചിപ്പിച്ച ഉദ്ധരണി എപ്പോഴും സഹായിച്ചു"- സുനാക് സുനക് കത്തില്‍ സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ച് വിശാഖാ ദാസി ഒക്ടോബര്‍ 25ന് സുനാകിന് കത്തെഴുതിയിരുന്നു.

2017ല്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്‍റില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കൈ ഭഗവദ്ഗീതയില്‍ തൊട്ടാണ് അദ്ദേഹം സത്യം ചെയ്തത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions