Don't Miss

വിമാന യാത്രക്കിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി ; ഗര്‍ഭിണിയാണെന്നറിഞ്ഞില്ലെന്ന്

വിമാന യാത്രക്കിടെ യുവതിക്കു സുഖപ്രസവം. വിമാനത്തിലെ വാഷ്‌റൂമില്‍ വെച്ചാണ് ടമാര എന്ന യുവതി പ്രസവിച്ചത്. ഇക്വഡോറിലെ ഗുയാക്വിലില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള കെഎല്‍എം റോയല്‍ എന്ന ഡച്ച് വിമാനത്തിലാണ് സംഭവം. ഇക്വഡോറില്‍ നിന്ന് സ്‌പെയിനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ആംസ്റ്റര്‍ഡാമില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുവതിക്ക് വയറുവേദനയുണ്ടായി.

അസഹ്യമായപ്പോള്‍ വാഷ് റൂമില്‍ പോകുകയായിരുന്നുവെന്ന് സ്പാര്‍നെ ഗാസ്തുയിസ് ഹാര്‍ലെം സുയിഡ് ഹോസ്പിറ്റലിന്റെ വക്താവ് പറഞ്ഞു. താന്‍ ഗര്‍ഭിണിയാണെന്ന് ടമാരക്ക് അറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ ഞെട്ടിപ്പോയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഓസ്ട്രിയയില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും വിമാനത്തിലുണ്ടായിരുന്നു. ഇവരാണ് യുവതിക്ക് ആവശ്യമായ പരിചരണം നല്‍കിയതെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.ഡോക്ടര്‍മാരോടും നഴ്‌സിനോടും വിമാനക്കമ്പനി കടപ്പെട്ടിരിക്കുന്നുവെന്നും വക്താവ് അറിയിച്ചു.

തന്നെ സഹായിച്ച യാത്രക്കാരില്‍ ഒരാളുടെ പേരായ മാക്‌സിമിലിയാനോ എന്നാണ് ടമാര കുഞ്ഞിന് നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കെഎല്‍എം എയര്‍ലൈന്‍ അറിയിച്ചു. ഷിഫോളില്‍ എത്തിയപ്പോള്‍ അമ്മയെയും നവജാത ശിശുവിനെയും ആംബുലന്‍സില്‍ സ്പാര്‍നെ ഗാസ്തൂയിസിലേക്ക് കൊണ്ടുപോയതായും ഇവര്‍ അറിയിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അധികം വൈകാതെ ഇരുവരും മാഡ്രിഡിലേക്ക് പോകുമെന്നും ഇവര്‍ അറിയിച്ചു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions