Don't Miss

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടില്‍ നിന്ന് 300 കോടിയുടെ മയക്കുമരുന്നും അയുധങ്ങളും പിടിച്ചെടുത്തു

ഗുജറാത്തില്‍ ആയുധങ്ങളും മയക്കുമരുന്നുമായി പാക്ക് ബോട്ട് പിടിയില്‍. 300 കോടിയില്‍ അധികം രൂപയുടെ സാധനങ്ങളാണ് പാക് ബോട്ടില്‍ നിന്നും പിടിച്ചെടുത്ത്. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്. ഐബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തുന്നത്. ബോട്ടിലുണ്ടായിരുന്ന പത്തുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


കഴിഞ്ഞ ഏപ്രില്‍ 25280 കോടി രൂപയോളം വിലവരുന്ന ഹെറോയിന്‍ വഹിച്ചുള്ള പാക്ക് ബോട്ട് ഗുജറാത്ത് തീരത്തുന്നിന്നും കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. വെടിവെച്ചാണ് അന്നു ഇവരെ കേസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. നേരത്തെയും സമാനമായ രീതിയില്‍ മയക്കുമരുന്നുമായി പാക്ക് ബോട്ടുകള്‍ ഇന്ത്യന്‍ അധീന ഭാഗത്ത് നിന്നും പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം നിരീക്ഷണം ശക്തമാക്കിയിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions