Don't Miss

കെയര്‍ഹോമില്‍ വയോധിക പീഡിപ്പിക്കപ്പെട്ടു; 21കാരന്‍ അറസ്റ്റില്‍

മാഞ്ചസ്റ്ററിന് സമീപം ഓള്‍ഡ്ഹാമിലെ കെയര്‍ ഹോമിലെ അന്തേവാസിയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി പരാതി. പുതുവര്‍ഷ ദിനത്തിന്റെയന്ന് പുലര്‍ച്ചെയാണ് സംഭവം. ഓള്‍ഡ്ഹാമിലെ കെയര്‍ ഹോം പരിസരത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിനു വിവരം ലഭിച്ചപ്പോളാണ് സംഭവം പുറത്ത് വന്നത്. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് വിധേയയായ വയോധികയെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായി മേല്‍വിലാസം ഇല്ലാത്ത ജെയ്ക്ക് ആസ്‌ലി എന്ന് പേരുള്ള 21 വയസുകാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു.

ബോധപൂര്‍വം അതിക്രമിച്ച് കയറുക, മനഃപൂര്‍വ്വമായി ലൈംഗിക കുറ്റകൃത്യം ചെയ്യുക, ആക്രമണം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് ടാംസൈഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

കെയര്‍ ഹോമിലെ മറ്റ് അന്തേവാസികള്‍ എല്ലാവരും സുരക്ഷിതരാണെന്നും സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണെന്നു പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും കെയര്‍ ഹോമിലെ അന്തേവാസികളുടെ സുരക്ഷ മുഖ്യമാണെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് സൂപ്രണ്ട് ഫിലിപ്പ് ഹച്ചിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions