ഇമിഗ്രേഷന്‍

വിദേശ വിദ്യാര്‍ഥികള്‍ പഠന ശേഷം യുകെയില്‍ തുടരുന്ന സമയം കുറയ്ക്കാനൊരുങ്ങി സര്‍ക്കാര്‍


ലണ്ടന്‍: മലയാളികളടക്കം യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം തുടരുന്ന സമയം കുറയ്ക്കാനുള്ള ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്റെ പദ്ധതി. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റിഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ബ്രാവര്‍മാന്‍ പദ്ധതിയിട്ടത്. യൂണിവേഴ്സിറ്റികളെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ക്ക് തിരിച്ചടിയാണ് തീരുമാനം.


പഠന ശേഷമുള്ള താമസ കാലയളവ് കുറയ്ക്കല്‍, ആശ്രിത വിസയ്ക്ക് നിയന്ത്രണം തുടങ്ങിയ നടപടികളാണ് യുകെ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. തുടര്‍ പഠനത്തിന് എത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ അവസരമുണ്ട്.വിദ്യാഭ്യാസ ഫീസ് അടക്കം ചെലവ് രണ്ടുവര്‍ഷം യുകെയില്‍ ജോലി ചെയ്ത് സമ്പാദിക്കാനാകും. ഇതു ആറു മാസമായി കുറക്കാനാണ് നിര്‍ദ്ദേശം.

ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്സിലേക്കെക്കുള്ള പഠനത്തിനായി ചേര്‍ന്നാല്‍ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാനാകൂ എന്നാണ് പദ്ധതിയിലെ മറ്റൊരു തീരുമാനം. എന്നാല്‍ സുവല്ല ബ്രാവര്‍മാന്റെ തീരുമാനത്തില്‍ പലരും വിമര്‍ശനം ഉയര്‍ത്തുകയാണ്.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions