Don't Miss

കോഴിക്കോട്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മദ്യം കുടിപ്പിച്ചു കൂട്ട ബലാല്‍സംഗത്തിനിരയാക്കി

കോഴിക്കോട്: കേരളത്തെ നടുക്കി കോഴിക്കോട്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവര്‍ ഒളിവിലാണ്. മദ്യം ബലമായി നല്‍കിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി. പ്രതികളെ പിടിക്കാന്‍ ഊര്‍ജിതമായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.


കോഴിക്കോട് നഗരത്തില്‍ ശനിയാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം ഉണ്ടായത്. സുഹൃത്തുക്കളായ രണ്ടു പേര്‍ ചേര്‍ന്ന് അവര്‍ താമസിക്കുന്ന മുറിയിലെത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. മുറിയില്‍വച്ച് ബലമായി മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനമെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.


പരാതി ലഭിച്ചതിനു പിന്നാലെ കസബ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ കൃത്യമായ വിശദാംശങ്ങളും ലഭ്യമായിട്ടുണ്ട്. ഇതുവച്ചാണ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions