Don't Miss

യുകെയില്‍ നിര്‍മാണ മേഖലയിലും മലയാളികള്‍ക്ക് അവസരം കൂടും

ലണ്ടന്‍ : ആരോഗ്യ മേഖലയ്ക്കു പുറമെ ബ്രിട്ടനില്‍ ജോലി ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന വിദേശ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ വഴിയൊരുങ്ങുന്നു. ഗള്‍ഫിലെ പോലെ മലയാളികള്‍ക്ക് അവസരമുള്ള നിര്‍മാണ മേഖലയിലേക്കും ഏതാനും സഹായകമാണിത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങളായിരിക്കും ഇനി ലഭിക്കുക. അടുത്ത ആഴ്ച മുതല്‍ നടപ്പിലാക്കുന്ന പുതിയ ഇളവുകള്‍ പ്രകാരം നിര്‍മാണ മേഖലയിലെ ബ്രിക്ക് ലെയര്‍മാര്‍, റൂഫര്‍മാര്‍, കാര്‍പന്റര്‍മാര്‍, പ്ലാസ്റ്റേര്‍സ്, ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച നിയമങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ കൂടുതല്‍ ഉദാരതയാണ് നടപ്പിലാക്കാന്‍ പോകുന്നത്. നിര്‍മാണ മേഖലയിലെ കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ നീക്കത്തിലൂടെ യുകെ ലക്ഷ്യമിടുന്നത്.


രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് കൂടുതല്‍ വിദേശ തൊഴിലാളികളെ ഇവിടേക്ക് കൊണ്ടു വരാനായി ഇത് സംബന്ധിച്ച നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുന്നത്. ഇത് സംബന്ധിച്ച ഇളവുകളുടെ തുടക്കം നിര്‍മാണ മേഖലയിലാണ് തുടങ്ങുന്നത്. ഈ മേഖലയിലെ നിര്‍ണായക തസ്തികകളെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇതിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.


പുതിയ നീക്കമനുസരിച്ച് സര്‍ക്കാരിന്റെ മൈഗ്രേഷന്‍ അഡ്വസൈറി കമ്മിറ്റി അഥവാ മാക് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരം ബ്രിക്ക് ലെയര്‍മാര്‍, റൂഫര്‍മാര്‍, പ്ലാസ്റ്റര്‍മാര്‍, തുടങ്ങിയ നിര്‍മാണ മേഖലയിലെ നിര്‍ണായക തസ്തികകളെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മാക് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍മാരെയും ഈ ലിസ്റ്റിലേക്ക് ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് ദി സണ്‍ഡേ ടൈംസും ദി ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി ജോലികളെയും ലിസ്റ്റിലേക്ക് ചേര്‍ക്കുന്ന കാര്യത്തില്‍ മിനിസ്റ്റര്‍മാര്‍ മാകിനോട് ഉപദേശം തേടിയെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ഈ പ്രക്രിയയിലൂടെ ബിസിനസുകള്‍ക്ക് കൂടുതല്‍ വിദേശികളെ അനായാസം റിക്രൂട്ട് ചെയ്ത് ഈ മേഖലകളിലെ തൊഴിലാളിക്ഷാമം നികത്താനാവുമോയെന്നും മിനിസ്റ്റര്‍മാര്‍ മാകില്‍ നിന്ന് ഉപദേശം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച മാകിന്റെ നിര്‍ദേശങ്ങള്‍ ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. അടുത്ത ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാന്‍സലര്‍ ജെറമി ഹണ്ട് പുതിയ ബജറ്റ് അവതരിപ്പിച്ചതിന് ശേഷമായിരിക്കും ഈ നടപടിയുണ്ടാകുന്നതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പ്രകാരം തൊഴിലുടമകള്‍ക്ക് കുറഞ്ഞ ശമ്പള പരിധിയായ 20,480 പൗണ്ടിന് വിദേശത്ത് നിന്നും പ്രഫഷണലുകളെ അനായാസം റിക്രൂട്ട് ചെയ്യാനാവും. നിലവിലെ സ്‌കില്‍ഡ് വര്‍ക്കര്‍ സാലറി പരിധി പ്രകാരം ചുരുങ്ങിയത് 25,600 പൗണ്ടെങ്കിലും ശമ്പളം നല്‍കിക്കൊണ്ട് മാത്രമേ വിദേശ ജോലിക്കാരെ തൊഴിലുടമകള്‍ക്ക് കൊണ്ട് വരാനാകൂ എന്നിരിക്കെയാണ് പുതിയ ഇളവ് നടപ്പിലാക്കുന്നത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions