Don't Miss

കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു; നടന്‍ ബാല ഐസിയുവില്‍

നടന്‍ ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരം. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാല. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ബാല ആരോഗ്യവാനായി തുടരുന്നു. നടനെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും.


ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ബാലയ്ക്ക് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്.

അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ടെന്ന് ബാല ഒടുവില്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് വീഡിയില്‍ പറഞ്ഞിരുന്നു.

സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ 'ഷെഫീഖിന്റെ സന്തോഷം' എന്ന സിനിമയിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions