Don't Miss

വിവാഹ മോചനം ആഘോഷിച്ചു കാറില്‍ നഗരപ്രദ്യക്ഷണം നടത്തി ഗൃഹനാഥന്‍

വിവാഹം പോലെ വിവാഹ മോചനവും ആഘോഷിച്ചാലെന്താ? 23 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചത് ആഘോഷമാക്കി യുകെയില്‍ അഞ്ച് മക്കളുടെ പിതാവ്. Just Divorced എന്നെഴുതി കാറില്‍ നഗരപ്രദ്യക്ഷണം നടത്തിയാണ് ഇദ്ദേഹം തന്റെ വിവാഹബന്ധം തകര്‍ന്നത് ആഘോഷിച്ചത്. കാറിന്റെ ചില്ലുകളില്‍ 'സ്വാതന്ത്ര്യം' എന്നും രേഖപ്പെടുത്തി.

58-കാരനായ ആംഗസ് കെന്നഡിയാണ് മുന്‍ ഭാര്യ 47-കാരി സോഫി കെന്നഡിയില്‍ നിന്നും പരസ്പര ധാരണ പ്രകാരം വിവാഹമോചനം നേടിയത്. എന്നിരുന്നാലും ഒറ്റയ്ക്കായി മാറിയത് ആഘോഷമാക്കി വിവാഹമോചനം സംബന്ധിച്ച് ബോധവത്കരണം നടത്താനാണ് ഇദ്ദേഹം തന്റെ സുബാരു കാറിനെ അണിയിച്ചൊരുക്കിയത്.


കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡിലാണ് എഴുത്തുകാരനായ ആംഗസ് തന്റെ കാറുമായി പ്രദ്യക്ഷണം സംഘടിപ്പിച്ചത്. 'വിവാഹമോചനം എപ്പോഴും ദുഃഖത്തിന്റേതാകണമെന്നില്ല. ഇതൊരു പുതിയ തുടക്കത്തിന്റെ ആഘോഷമാകാം', അദ്ദേഹം പറയുന്നു.

അതേസമയം താനും മുന്‍ഭാര്യ സോഫിയും നല്ല സുഹൃത്തുക്കള്‍ തന്നെയാണെന്ന് ആംഗസ് കൂട്ടിചേര്‍ത്തു. ബന്ധം തകര്‍ന്നുവെന്ന് മാത്രം. ജനുവരിയിലാണ് അന്തിമ ഉത്തരവ് ലഭിച്ചത്. അതുകൊണ്ട് ഒരു രസമെന്ന നിലയിലാണ് കാറിലെ യാത്ര നടത്തിയത്, ഇദ്ദേഹം തന്റെ വ്യത്യസ്തമായ ആഘോഷത്തെ കുറിച്ചു വിശദമാക്കി. 11 മുതല്‍ 23 വയസ് വരെയുള്ള മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions