ഇമിഗ്രേഷന്‍

യുകെയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബത്തെ കൊണ്ടുവരാനാകില്ല!

കേരളത്തില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് പഠനത്തിനായി സമീപകാലത്തായി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളില്‍ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെര്‍മനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം. ഇതിനായി മലയാളി വിദ്യാര്‍ത്ഥികള്‍ എത്തുകയും പിന്നീട് ആശ്രിത
വിസയില്‍ കുടുംബത്തെയും കൊണ്ടുവരുന്നു.



ഭര്‍ത്താവോ ഭാര്യയോ പഠിക്കാനായി യുകെയില്‍ എത്തുകയും അധികം താമസിയാതെ ആശ്രിതവിസയില്‍ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്ന പ്രവണത മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടിവരുകയായിരുന്നു. എന്നാല്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ ലക്ഷ്യം വെച്ച് യുകെയില്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കും വരാന്‍ ഒരുങ്ങുന്നവര്‍ക്കും ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.



രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയര്‍ന്നുവെന്ന കണക്കുകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി റിഷി സുനാക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. സ്റ്റുഡന്റ് വിസയില്‍ വരുന്നവരുടെ ബന്ധുക്കള്‍ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവര്‍ഷം 135,788 ആയി ഉയര്‍ന്നിരുന്നു. 2019 - നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്.

നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ സാധിക്കില്ല. എന്നാല്‍ പി എച്ച് ഡി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കില്ല എന്നാണ് സൂചന.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions