ഇമിഗ്രേഷന്‍

പിജിക്കായി ഇനി യുകെയിലേക്ക് എത്തുമ്പോള്‍ ഡിപ്പെന്‍ഡന്റ് വിസ അനുവദിക്കില്ല

വിദേശ പിജി വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗവണ്‍മെന്റ്. പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പി എച്ച് ഡി കോഴ്‌സുകളില്‍ ഒഴികെ മാസ്‌റ്റേഴ്‌സ് ബിരുദം നേടാനെത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാട് മാറ്റം. രാജ്യത്തെ നിയമപരമായ കുടിയേറ്റം 700,000 എന്ന റെക്കോര്‍ഡില്‍ എത്തിയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് പ്രഖ്യാപനം.


കഴിഞ്ഞ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ ഡിപ്പെന്‍ഡന്റുമാര്‍ക്ക് 135,788 വിസകളാണ് അനുവദിച്ചത്. 2019-ലെ കണക്കുകളുടെ ഒന്‍പത് ഇരട്ടിയാണിത്. പുതിയ നീക്കം കുടിയേറ്റം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി സുനാക് മന്ത്രിമാരോട് പറഞ്ഞു. 2024 ജനുവരിയില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മാറുന്നതോടെ എണ്ണത്തില്‍ സാരമായ മാറ്റം വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഔദ്യോഗിക ഇമിഗ്രേഷന്‍ ലെവലില്‍ ഇതിന്റെ പ്രത്യാഘാതം എത്രത്തോളമാണെന്ന് വ്യക്തമല്ല. ഒരു വര്‍ഷത്തില്‍ താഴേക്ക് യുകെയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെയും, കുടുംബാംഗങ്ങളുടെയും കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

റിസേര്‍ച്ച് പ്രോഗ്രാമുകളായി കണക്കാക്കാത്ത കോഴ്‌സുകള്‍ക്കായി എത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്കും, കുട്ടികള്‍ക്കുമാണ് യുകെയില്‍ താമസിക്കാന്‍ അപേക്ഷ നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതി സംജാതമാകുന്നത്. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ഇക്കണോമിക് ഏരിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വിസ ഏര്‍പ്പെടുത്തിയതും, 2019-ല്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി കണ്ടെത്താന്‍ 2 വര്‍ഷം വരെ യുകെയില്‍ തുടരാനും അനുമതി നല്‍കിയതാണ് അപേക്ഷകളുടെ എണ്ണം ഉയര്‍ത്താന്‍ ഇടയാക്കിയത്.


ഡിപ്പെന്‍ഡന്റുമാര്‍ക്ക് വിസ നല്‍കുന്നത് മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ വളര്‍ന്നതോടെയാണ് ഈ റൂട്ട് പൂട്ടുന്നതെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ വ്യക്തമാക്കി.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions