ഇമിഗ്രേഷന്‍

ഇന്ത്യക്കാരുടെ കുടിയേറ്റം വര്‍ധിപ്പിക്കണം നിര്‍ദേശവുമായി യുകെ ഐബിസി


യുകെയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വര്‍ധിപ്പിക്കണമെന്ന നിര്‍ണായക നിര്‍ദേശവുമായി യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍(യുകെ ഐബിസി). ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇക്കാര്യത്തിന് പ്രാധാന്യമേകണമെന്ന് യുകെ ഐബിസി നിര്‍ദ്ദേശിക്കുന്നു.

ബ്രിട്ടനും ഇന്ത്യക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്ന ഇമിഗ്രേഷന്‍ പോളിസികള്‍ സ്വീകരിക്കാന്‍ യുകെ തയ്യാറാകണമെന്നു യുകെ ഐബിസി പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇക്കാര്യത്തിന് പ്രാധാന്യമേകണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു. കുടിയേറ്റം വര്‍ധിപ്പിച്ച് അതിന്റെ ഗുണഫലങ്ങളിലൂടെ ഇരു രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെന്നാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്.


വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കുടിയേറ്റക്കാരെ ബ്രിട്ടനിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന ട്രേഡ് ഡീലായിരിക്കണം ചര്‍ച്ച ചെയ്ത് നടപ്പിലാക്കേണ്ടതെന്നാണ് ഇമിഗ്രേഷന്‍ എക്‌സ്പര്‍ട്ടുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുകെയില്‍ മറ്റേതൊരു രാജ്യക്കാരേക്കാളും കൂടുതല്‍ യുകെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചതെന്ന കണക്കുകള്‍ അടുത്തിടെ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.


2022ല്‍ യുകെ അനുവദിച്ച മൊത്തം വര്‍ക്ക് പെര്‍മിറ്റുകളില്‍ 39 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. കോവിഡിന് മുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 90 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതിന് പുറമെ 2022ല്‍ മറ്റേതൊരു നോണ്‍ യൂറോപ്യന്‍ രാജ്യക്കാരേക്കാളും ബ്രിട്ടീഷ് പൗരത്വം കൂടുതല്‍ ലഭിച്ചിരിക്കുന്നതും ഇന്ത്യക്കാര്‍ക്കാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള കുടിയേറ്റം ഉഭയകക്ഷി ബന്ധത്തിന്റെ നെടും തൂണാണെന്നാണ് യുകെ ഐബിസി മാനേജിംഗ് ഡയറക്ടറായ കെവിന്‍ മാക് കോള്‍ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തികമായും സാമൂഹികമായും ഏറെ നേട്ടങ്ങളുണ്ടെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

.
യുകെയിലെ ഇമിഗ്രേഷന്‍ സിസ്റ്റം കാലത്തിനനുസരിച്ച് പരിഷ്‌കരിച്ചതിലൂടെ സമീപവര്‍ഷങ്ങളിലായി ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് ഇവിടേക്ക് കുടിയേറുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതായത് പുതിയ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തിയതും സ്റ്റുഡന്റ്‌സിനും ഗ്രാജ്വേറ്റ്‌സിനും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസകള്‍ ദീര്‍ഘിപ്പിച്ച് നല്‍കിയതും പോലുളള പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ കുടിയേറ്റത്തെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കെവിന്‍ വിശദീകരിക്കുന്നു.


അടുത്തിടെ, കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനുളള കര്‍ക്കശമായ നടപടികളുമായി സുനക് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് അതിനെ പ്രതിരോധിക്കുന്ന നിര്‍ണായക നിര്‍ദേശവുമായി യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ മലയാളികള്‍ക്കായിരിക്കും അതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions