Don't Miss

അര്‍മീനിയയില്‍ മലയാളി യുവാക്കള്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു


ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കുത്തേറ്റു മലയാളി യുവാവ് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പ് അര്‍മീനിയയില്‍ മലയാളി യുവാക്കള്‍ തമ്മില്‍ നടന്ന കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. കൊരട്ടി കട്ടപ്പുറം പാറപ്പറമ്പില്‍ അയ്യപ്പന്റെയും ജയയുടെയും മകന്‍ സൂരജ് (27) ആണു കൊല്ലപ്പെട്ടത്. വാട്സാപ് പോസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്ക പരമ്പരയ്ക്കൊടുവിലാണ് കൊലയെന്നു പറയുന്നു. അര്‍മീനിയയിലെ യേരവനില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സൂരജ്.


ഒപ്പമുണ്ടായിരുന്ന ചാലക്കുടി തുരുത്തിപ്പറമ്പ് കണ്ണൂക്കാടന്‍ ലിജോ, തൃശൂര്‍ സ്വദേശി കിരണ്‍ എന്നിവര്‍ക്കും കുത്തേറ്റു. ലിജോയുടെ നില ഗുരുതരമാണ്. കുത്തിയതായി പൊലീസ് കരുതുന്ന തിരുവനന്തപുരം സ്വദേശി അബിന്‍ ബിജു, 5 മലയാളി സുഹൃത്തുക്കള്‍ എന്നിവര്‍ ഒളിവിലാണ്.



ഒരു സംഘം ആളുകള്‍ ചേര്‍ന്നുള്ള സംഘട്ടനം സംഭവ സ്ഥലത്തു ഉണ്ടായതിന്റെ ലക്ഷണം ലഭ്യമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ചെരുപ്പുകളും രക്തക്കറയും ഒക്കെ സംഭവ സ്ഥലത്തു നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്. സൂരജിന്റെ മൃതദേഹം കണ്ടെത്തി മാറ്റിയത് ആംബുലന്‍സ് ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ചു പോലീസ് എത്തുമ്പോഴാണ്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions