ഇമിഗ്രേഷന്‍

യുകെ ജനതയ്ക്കായി വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ഉയര്‍ത്തി ഓസ്‌ട്രേലിയ

ലണ്ടന്‍ : യുകെയില്‍ നിന്നും ഓസ്ട്രേലിയയിലേക്കു സമീപഭാവിയില്‍ വലിയൊരു ഒഴുക്ക് ഉണ്ടാകുമെന്നു വ്യക്തമാക്കി വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ഉയര്‍ത്തി ഓസ്‌ട്രേലിയ. വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ദീര്‍ഘിപ്പിച്ച് കൊണ്ടാണ് ബ്രിട്ടീഷുകാരെ ഓസ്ട്രേലിയ വിളിക്കുന്നത്. ജൂലൈ 1 മുതല്‍ ഈ ഭേദഗതി നിലവില്‍ വരും. ഇതോടെ 18 മുതല്‍ 35 വരെ പ്രായത്തിലുള്ളവര്‍ക്ക് വര്‍ക്ക് വിസ ഓഫര്‍ ചെയ്യപ്പെടും. നേരത്തെ ഇത് 30 വയസ്സായിരുന്നു.

യുകെ-ഓസ്ട്രേലിയ ഫ്രീ ട്രേഡ് എഗ്രിമെന്റ് പ്രകാരം 1975-ല്‍ നിലവില്‍ വന്ന വിസയില്‍ ആദ്യമായാണ് മാറ്റം വരുത്തുന്നത്. വര്‍ക്കിംഗ് ഹോളിഡേ വിസയില്‍ കൂടുതല്‍ മാറ്റങ്ങള്‍ 2024 ജൂലൈ 1ന് നടപ്പാക്കുമെന്നാണ് കരുതുന്നത്. ഇതോടെ ബ്രിട്ടീഷുകാര്‍ക്ക് യാതൊരു തൊഴില്‍ ആവശ്യകതയുമില്ലാതെ തന്നെ മൂന്ന് വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ താമസിക്കാനും, ജോലി ചെയ്യാനും കഴിയും.


യുകെയില്‍ താമസിക്കുന്ന നല്ലൊരു ശതമാനം യുവാക്കളും ഈ ഓഫര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. 25 മുതല്‍ 34 വയസ് വരെയുള്ള 43% ജനങ്ങള്‍ വിദേശത്ത് ജോലി ചെയ്ത് കരിയര്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ തൊഴില്‍ വിപണിക്ക് ഈ ഓഫര്‍ ആകര്‍ഷണീയമായി മാറും. കഴിഞ്ഞ മാസം കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ കുറവ് ജോലികള്‍ക്കായി ശ്രമിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിരക്കാണിത്. യുകെയെ അപേക്ഷിച്ച് ഉയര്‍ന്ന മിനിമം വേജാണ് ഓസ്ട്രേലിയ നല്‍കുന്നത്. ഈ ഓഫര്‍ സ്വീകരിച്ച് ബ്രിട്ടീഷ് യുവാക്കള്‍ വിമാനം പിടിച്ചാല്‍ വീണ്ടും വിദേശ ജോലിക്കാരെ ആശ്രയിച്ച് സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകും.

ഇതിനു പുറമെ യുകെയിലെ വിലക്കയറ്റം, പലിശ നിരക്ക്, ജീവിത പ്രതിസന്ധി എന്നിവ മൂലം മലയാളികളടക്കം വലിയൊരു വിഭാഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ട്.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions