Don't Miss

13കാരിക്ക് ക്രൂര ലൈംഗിക പീഡനം കുട്ടിയെ അമ്മ വിറ്റത് 1500 രൂപയ്‌ക്ക്‌!

പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലെത്തിച്ച് യുവാവ് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. മകളെ സ്വന്തം അമ്മ തന്നെയാണ് 1500 രൂപയ്ക്ക് യുവാവിന് വിറ്റത് എന്നതാണത്. പിന്നീട് കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.


കാമുകിയുടെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.


ട്രെയിനില്‍വെച്ച് യുവാവ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുമായി പരിചയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇവരുടെ പതിമൂന്ന് വയസുള്ള മകളെ 1500 രൂപ നല്‍കി യുവാവ് ഏറ്റെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി കാട്ടാക്കടയിലെത്തി ലോഡ്‌ജെടുത്ത ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.


ഇതിന് ശേഷം നെയ്യാര്‍ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ചും യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ വീട്ടില്‍ കഴിഞ്ഞു വരുന്നതിനിടെ പെണ്‍ സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും കാട്ടാക്കട പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെയും യുവാവിനെയും പെണ്‍ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.


തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ 1500 രൂപയ്ക്ക് വാങ്ങിയതാണെന്ന വിവരം യുവാവ് അറിയിച്ചത്. ഇതോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions