ഇമിഗ്രേഷന്‍

വിദേശ വിദ്യാര്‍ത്ഥികള്‍ക്കു തിരിച്ചടിയാകുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചു

യുകെയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ വരുന്നതിനെ ദോഷകരമായി ബാധിക്കുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ സംബന്ധിച്ച് വിശദവിവരങ്ങള്‍ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചു. സാധാരണയായി പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ച് 21 ദിവസം കാത്തിരുന്ന ശേഷമാണ് നയങ്ങള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഇക്കുറി ഇമിഗ്രേഷന്‍ നയമാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.

സ്റ്റുഡന്റ് റൂട്ടും, ഇതുമായി ബന്ധപ്പെട്ട വര്‍ക്ക് റൂട്ടിലും വരുന്ന മാറ്റങ്ങള്‍ ജൂലൈ 17 ന് , 3 മണിക്ക് പ്രാബല്യത്തില്‍ വരുമെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. പാര്‍ലമെന്റിന് മുന്നില്‍ വെച്ച് 21 ദിവസം കാത്തിരിക്കുകയെന്ന് പതിവ് തെറ്റിച്ചാണ് ഇമിഗ്രേഷന്‍ നിയമ മാറ്റങ്ങള്‍ വരുന്നത്. ഈ മാറ്റം അനിവാര്യമാണെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്.


കഴിഞ്ഞ മേയ് 23ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് പ്രകാരം മാറ്റങ്ങള്‍ സംബന്ധിച്ച് ആവശ്യത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് ഹോം ഓഫീസ് വാദം. കൂടാതെ 21 ദിവസം സാവകാശം നല്‍കിയാല്‍ ഈ ഘട്ടത്തില്‍ ലഭിക്കാന്‍ ഇടയുള്ള ഡിപ്പന്റന്‍ഡ്, സ്വിച്ചിംഗ് ആപ്ലിക്കേഷനുകളുടെ എണ്ണം പരിഗണിച്ചാണ് ഈ മാറ്റം. ഡിപ്പെന്‍ഡന്റുമാരെ സംബന്ധിച്ച മാറ്റങ്ങള്‍ 2024 ജനുവരി 1ന് പ്രാബല്യത്തില്‍ വരുന്നതിനാല്‍ 2023 ഓട്ടം സീസണില്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെ ഈ മാറ്റങ്ങള്‍ ബാധിക്കില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.


അതേസമയം, സ്വിച്ചിംഗ് ഉള്‍പ്പെടെ മറ്റ് നയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ 2023 ആഗസ്റ്റ് 7 മുതല്‍ വിവിധ തീയതികളിലായി നടപ്പാക്കി തുടങ്ങും. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് പ്രധാന മാറ്റങ്ങളാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി ഗവണ്‍മെന്റ് നടപ്പില്‍ വരുത്തുന്നത്.


1) റിസേര്‍ച്ച് പ്രോഗ്രാമുകള്‍ എന്ന വിഭാഗത്തില്‍ വരുന്നത് ഒഴിച്ചുള്ള പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരാനുള്ള അവകാശം നീക്കം ചെയ്തു. 2) പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സ്റ്റുഡന്റ് റൂട്ടില്‍ നിന്നും വര്‍ക്ക് റൂട്ടിലേക്ക് മാറാനുള്ള അന്താരാഷ്ട്ര് വിദ്യാര്‍ത്ഥികളുടെ യോഗ്യതയും നീക്കം ചെയ്തു.


നിലവില്‍ യുകെയിലുള്ള ഡിപ്പെന്‍ഡന്റുമാരുടെ താമസ കാലയളവ് നീട്ടിക്കിട്ടാനുള്ള യോഗ്യതയെ ഇത് മാറ്റുന്നില്ല. കൂടാതെ 2024 ജനുവരി 1ന് മുന്‍പ് പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ ചേരുന്ന വിദേശ വിദ്യാര്‍ത്ഥികളെയും നയം ബാധിക്കില്ല. ഗവണ്‍മെന്റ് സ്‌പോണ്‍സേഡ് വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കും, യുകെയില്‍ ജനിച്ചവരുടെ ആശ്രിതരായ മക്കള്‍ക്കുമുള്ള നിലവിലെ ഇളവുകള്‍ തുടരുകയും ചെയ്യും.


ഇതോടൊപ്പമാണ് കോഴ്‌സുകള്‍ക്കിടെ വര്‍ക്ക് റൂട്ടിലേക്ക് മാറുന്നതിന് വിലക്ക് വരുന്നത്. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാതെ വിദ്യാര്‍ത്ഥികള്‍ മറ്റൊരു റൂട്ടിലേക്ക് സ്വിച്ച് ചെയ്യുന്നത് ഒഴിവാക്കാനാണ് ഈ നടപടി. ഡിഗ്രി ലെവല്‍ അല്ലെങ്കില്‍ അതിന് മുകളിലുള്ള കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സ്‌പോണ്‍സേര്‍ക്ക് വര്‍ക്ക് റൂട്ടുകളിലേക്ക് സ്വിച്ച് ചെയ്യണമെങ്കില്‍ എംപ്ലോയ്‌മെന്റ് തുടങ്ങുന്ന തീയതി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന തീയതിക്ക് മുന്‍പായിരിക്കരുതെന്നാണ് നിബന്ധന. പിഎച്ച്ഡിക്ക് പഠിക്കുന്നവര്‍ക്ക് 24 മാസത്തെ പഠനത്തിന് ശേഷം സ്വിച്ച് ചെയ്യാന്‍ സാധിക്കും.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions