ഇമിഗ്രേഷന്‍

വിസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും 20% വരെ നിരക്ക് ഉയരാം; കുടിയേറ്റത്തിന് ഒരുങ്ങുന്നവര്‍ക്കു തിരിച്ചടി


കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി നടപടികളുടെ ഭാഗമായി അടുത്ത വര്‍ഷം യുകെയിലേക്കുള്ള വിസ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 മുതല്‍ വിസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും ഉള്ള നിരക്കുകളില്‍ 20 ശതമാനം വരെ വര്‍ദ്ധനവ് വരുത്താനാണ് സാധ്യത എന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ജോബ് ഓഫറുകള്‍ ലഭിച്ചവരോ, അല്ലെങ്കില്‍ യുകെയിലെ തൊഴിലുടമകളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നവരോ തീരുമാനം എത്രയും പെട്ടെന്ന് എടുക്കുക എന്നാണു ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
കുടിയേറ്റ നിയന്ത്രണം രാഷ്ട്രീയ ആവശ്യമായി മാറിയതോടെ വര്‍ദ്ധന തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ, കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടു എന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്തം ഭരണ കക്ഷിക്കുണ്ട്. അതോടൊപ്പം എന്‍ എച്ച് എസിന് കൂടുതല്‍ ധന സഹായം നല്‍കും എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനം പാലിക്കുകയും വേണം. വിസ- വര്‍ക്ക് പെര്‍മിറ്റ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ഇതിന് രണ്ടിനും കൂടിയാണ്.


സാധാരണയായി ഇമിഗ്രേഷന്‍ ഫീസില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍, അത് നിലവില്‍ വരുന്നതിന് 21 ദിവസം മുന്‍പെങ്കിലും പാര്‍ലമെന്റില്‍ എത്തണം. എന്നാല്‍, വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി ഇത് പ്രാബല്യത്തില്‍ വരുത്തണം എന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടു തന്നെ ഈ മാറ്റം എത്രയും പെട്ടെന്ന് തന്നെ പ്രാബല്യത്തില്‍ വരുത്താനായിരിക്കും ശ്രമിക്കുക.

വര്‍ക്ക് വിസയ്ക്കും വിസിറ്റ് വിസയ്ക്കും അപേക്ഷാ ഫീസില്‍ 15 ശതമാനവും മറ്റ് വിസകളില്‍ ചുരുങ്ങിയത് 20 ശതമാനവും വര്‍ദ്ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. അതിനൊപ്പം അപേക്ഷകര്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് 624 പൗണ്ട് എന്നതില്‍ നിന്നും 1,035 പൗണ്ട് ആയി വര്‍ദ്ധിക്കും. ഇത് മുതിര്‍ന്നവര്‍ക്ക് ഒരു വര്‍ഷം നല്‍കേണ്ട തുകയാണ്. കുട്ടികള്‍ക്ക് പ്രതിവര്‍ഷം 470 പൗണ്ട് എന്നത് 776 പൗണ്ടായി ഉയരും.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions