ചരമം

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ചാക്കോ ലൂക്കിന്റെ മാതാവ് നിര്യാതയായി

മാഞ്ചെസ്റ്റെര്‍: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രെസിഡന്റായിരുന്ന ചാക്കോ ലൂക്കിന്റെ മാതാവ് ത്രേസ്യാമ്മ ലുക്ക് എടത്തിപ്പറമ്പില്‍ ( 82) നാട്ടില്‍ നിര്യാതയായി. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി അസുഖബാധിതയായി ആശൂപത്രിയില്‍ പ്രവേശിക്കപ്പെട്ട പരേതയ്ക്കു രോഗം പെട്ടന്ന് മൂര്‍ച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ആലപ്പുഴ തണ്ണീര്‍മുക്കം പരേതനായ എടത്തിപ്പറമ്പില്‍ ലുക്ക് തോമസിന്റെ (Ex മിലിറ്ററി) ഭാര്യയായിരുന്നു പരേത.

മക്കള്‍: തോമസ് (Ritd HAL), ലൂസി (Ritd സൂപ്രണ്ടന്റ്, കോട്ടയം മെഡിക്കല്‍ കോളേജ്), ചാക്കോ ലുക്ക് (UK). മരുമക്കള്‍ : ലിസി നെല്ലിക്കുന്നത് (ബ്രഹ്മമംഗലം), സ്റ്റീഫന്‍ പുളിക്കത്തൊട്ടിയില്‍ (പേരൂര്‍), എല്‍സ കണിയാംപറമ്പില്‍ (UK). പരേത കൊട്ടയം കുറുമള്ളൂര്‍ കരോട്ടുമന്നാകുളം കുടുംബാംഗമാണ്. പലതവണ UK യിലെ മാഞ്ചസ്റ്ററില്‍ മകന്‍ ചാക്കോ ലൂക്കിനെ സന്ദര്‍ശിച്ചിട്ടുള്ള അമ്മച്ചിയെ ഇവിടുത്തെ മലയാളികള്‍ക്ക് സുപരിചിതയായിരുന്നു. അമ്മച്ചിയുടെ വേര്‍പാടില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍, മാഞ്ചസ്റ്റര്‍ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ തുടങ്ങിയവര്‍ അനുശോചിച്ചു. മൃതസംസ്‌കാരം കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പിന്നീട് നടത്തപ്പെടുന്നതായിരിക്കും.


വാര്‍ത്ത അയച്ചത്: റെന്‍സണ്‍ സഖറിയാസ് (മാഞ്ചസ്റ്റര്‍ )

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions