ബിസിനസ്‌

പണപ്പെരുപ്പം താഴ്ന്നതിനൊപ്പം പൗണ്ടും ഇടിഞ്ഞു; പത്ത് മാസത്തെ താഴ്ന്ന നിലയില്‍ കറന്‍സി

പണപ്പെരുപ്പം വീണ്ടും താഴ്ന്നതിനൊപ്പം പൗണ്ട് പത്ത് മാസത്തെ താഴ്ന്ന നിലയിലേക്ക്. ഡോളറിനെതിരെയും രൂപയ്‌ക്കെതിരെയും പൗണ്ട് ഇടിവിലാണ്. രൂപയ്‌ക്കെതിരെ അഞ്ചു പോയിന്റിന്റെ ഇടിവാണ് രണ്ടു മാസത്തിനിടെ ഉണ്ടായത്. 102.43 രൂപയുമായുള്ള വിനിമയ നിരക്ക്. ജൂലൈയില്‍ ഇത് 107.53 ആയിരുന്നു . റിഷി സുനാക് പ്രധാനമന്ത്രിയായി എത്തിയ ശേഷമാണ് പൗണ്ടിന്റെ മൂല്യം 100 രൂപ വീണ്ടും പിന്നിട്ടത്. പിന്നീടത് 107 പിന്നിട്ടിരുന്നു. നാട്ടിലേയ്ക്ക് പണമയക്കുന്നവര്‍ക്കു തിരിച്ചടിയാണ് പൗണ്ടിന്റെ വീഴ്ച.


പൗണ്ട് സ്‌റ്റെര്‍ലിംഗ് 1.2335 ഡോളറിലേക്ക് താഴ്ന്നപ്പോള്‍, ഗില്‍റ്റ് യീല്‍ഡ് 1.1549 യൂറോയിലേക്കും വഴുതി. സര്‍ക്കാരിന്റെ കടമെടുപ്പ് ചെലവുകളെ തീരുമാനിക്കുന്ന ഈ രണ്ട് ഘടകങ്ങളും ഇടിഞ്ഞതോടെ ചെലവുകള്‍ കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇതേസമയം ഹൗസ് ബില്‍ഡര്‍മാരും, കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സും സ്റ്റോക്ക് മാര്‍ക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിച്ചു. എഫ്ടിഎസ്ഇ 100, 0.9 ശതമാനം ഉയര്‍ന്ന് 7731.65-ല്‍ എത്തിയപ്പോള്‍, എഫ്ടിഎസ്ഇ 250, 1.6 ശതമാനം വര്‍ദ്ധിച്ച് 18,712.37ലേക്കാണ് ഉയര്‍ന്നത്.


ഇതോടെ കുടുംബങ്ങള്‍ക്ക് മേലുള്ള സാമ്പത്തിക ഞെരുക്കത്തിന് അയവ് വരുമെന്നാണ് ഹൈസ്ട്രീറ്റ് റീട്ടെയിലര്‍മാരുടെ പ്രതീക്ഷ. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്ന് നിരക്കുകള്‍ 5.25 ശതമാനത്തില്‍ തന്നെ തുടരാന്‍ അനുമതി നല്‍കുമെന്നാണ് ഗോള്‍ഡ്മാന്‍ സാഷസിന്റെ പ്രവചനം.

ആഗസ്റ്റില്‍ പണപ്പെരുപ്പ നിരക്ക് ജൂലൈയിലെ 6.8 ശതമാനത്തില്‍ നിന്നും 6.7 ശതമാനത്തിലേക്ക് താഴ്ന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം 7 ശതമാനത്തിലേക്കോ, അതിന് മുകളിലേക്കോ വര്‍ദ്ധിക്കുമെന്ന പ്രവചനങ്ങളാണ് തെറ്റിയത്.

പലിശ നിരക്ക് വര്‍ദ്ധനവുകള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും യോഗം ചേരുമ്പോള്‍ തല്‍ക്കാലത്തേക്ക് ഭീഷണിയില്ലെന്ന് നിലയില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്ന് അനലിസ്റ്റുകള്‍ കരുതുന്നു. ബാങ്ക്ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായ 15-ാം വട്ടവും പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions