ഇമിഗ്രേഷന്‍

യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം


യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 എന്ന റെക്കോര്‍ഡിലെത്തിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍. ഇതോടെ സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തി മുന്‍ ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ രംഗത്തെത്തി. വര്‍ധിച്ച് വരുന്ന കുടിയേറ്റക്കാരെ കുറയ്ക്കുന്നതിന് കടുത്ത നടപടികളാവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സുനകിന്റെ കാബിനറ്റില്‍ നിന്ന് ബ്രാവര്‍മാന്‍ പുറത്താക്കപ്പെട്ടിരുന്നത്. ഇത്തരത്തില്‍ നെറ്റ് മൈഗ്രേഷന്‍ പുതിയ റെക്കോര്‍ഡിലെത്തിയിരിക്കുന്നത് പബ്ലിക് സര്‍വീസുകള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ കടുത്ത നടപടികള്‍ ഇപ്പോള്‍ തന്നെ എടുത്തേ മതിയാകൂ എന്ന സമ്മര്‍ദമാണ് ബ്രാവര്‍മാര്‍ സര്‍ക്കാരിന് മേല്‍ ചെലുത്തിയിരിക്കുന്നത്.

മൈഗ്രേഷന്‍ വളരെ അധികമായിരിക്കുന്നുവെന്നത് ശരിയാണെന്നും ഇതിന് കുറച്ച് കൊണ്ട് വരുന്നതിനുളള നടപടികളാരംഭിച്ചിട്ടുണ്ടെന്നുമാണ് നമ്പര്‍ 10 ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. യുകെയിലേക്ക് പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വരുന്ന ഡിപ്പെന്റന്റുമാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളും വിസ ഫീസുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡിലെത്തിയത് അത് കുറയ്ക്കാനും നിയന്ത്രിക്കുന്നതിനുമായി വോട്ട് ചെയ്ത ബ്രിട്ടീഷുകാരുടെ മുഖത്തേറ്റ അടിയാണെന്നും കഴിഞ്ഞ വാരത്തില്‍ കാബിനറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ബ്രാവര്‍മാര്‍ ആഞ്ഞടിക്കുന്നു. ഇത്തരത്തില്‍ കുടിയേറ്റം വര്‍ധിച്ചിരിക്കുന്നത് രാജ്യത്തെ ഹൗസിംഗ്, എന്‍എച്ച്എസ്, സ്‌കൂളുകള്‍, വേതനം, തുടങ്ങിയ സകല രംഗങ്ങളിലും കടുത്ത സമ്മര്‍ദമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും ബ്രാവര്‍മാര്‍ ആരോപിക്കുന്നു. കുടിയേറ്റം കുറയ്ക്കാനായി നെറ്റ് മൈഗ്രേഷന് മേല്‍ ഒരു വാര്‍ഷിക പരിധിയേര്‍പ്പെടുത്താന്‍ ഹോം സെക്രട്ടറിയായിരുന്നപ്പോള്‍ ബ്രാവര്‍മാര്‍ ത്വരിത നീക്കം നടത്തിയിരുന്നു.

ഇതിന് പുറമെ ഗ്രാജ്വേറ്റഡ് വിസ റൂട്ട് റദ്ദാക്കാനും ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വിസകള്‍ക്ക് മേല്‍ പരിധിയേര്‍പ്പെടുത്താനും അവര്‍ ഒരുങ്ങിയിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിസുനാകുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതാണ് ബ്രാവര്‍മാന് ഹോം സെക്രട്ടറി സ്ഥാനം നഷ്ടമാകാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡിലെത്തിയെന്ന ഒഎന്‍എസ് കണക്കുകള്‍ പുറത്ത് വന്നത് ഈ വിഷയത്തില്‍ സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചിരിക്കുകയാണ് ബ്രാവര്‍മാര്‍.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions