ഇമിഗ്രേഷന്‍

അധികാരത്തിലെത്തിയാല്‍ കുടിയേറ്റത്തില്‍ വന്‍ കുറവ് വരുത്തുമെന്ന് ലേബറും


ഇതുവരെ കുടിയേറ്റ സമൂഹത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ലേബര്‍ പാര്‍ട്ടിയും കുടിയേറ്റ വിരുദ്ധ നിലപാടിലേക്ക് . തങ്ങള്‍ അധികാരത്തിലെത്തിയാല്‍ യുകെയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുമെന്ന് ഷാഡോ ചീഫ് സെക്രട്ടറിയായ സര്‍ ഡാരന്‍ ജോണ്‍സണ്‍ പറഞ്ഞു. നെറ്റ് മൈഗ്രേഷന്‍ പ്രതിവര്‍ഷം രണ്ട് ലക്ഷമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ആണ് അദ്ദേഹം നടത്തിയത്. ജോലിക്കായും പഠനത്തിനായും യുകെയെ സ്വപ്നം കാണുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയം.


കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം യുകെയില്‍ താമസിക്കാന്‍ വരുന്നവരുടെ എണ്ണവും രാജ്യം വിട്ട് പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ആയ നെറ്റ് മൈഗ്രേഷന്‍ 745,000 ആണ് . ഇത് ബ്രക്സിറ്റിന് മുമ്പുള്ളതിനേക്കാള്‍ 3 ഇരട്ടി കൂടുതലാണ്. കുടിയേറ്റം കുതിച്ചുയര്‍ന്ന വിഷയത്തില്‍ വലിയ വിമര്‍ശനമാണ് സുനാക് സര്‍ക്കാര്‍ ഏറ്റുവാങ്ങിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കുടിയേറ്റ കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കുടിയേറ്റം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായുള്ള വിമര്‍ശനം ശക്തമാണ്.


ആരോഗ്യ സാമൂഹിക പരിപാലന മേഖലയില്‍ ജോലിക്കായി യുകെയില്‍ എത്തുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് കുടിയേറ്റം കുതിച്ചുയരാനുള്ള പ്രധാന കാരണം. മലയാളികളില്‍ ഭൂരിപക്ഷവും യുകെയിലെത്തുന്നതും ആരോഗ്യമേഖലയിലെ ജോലിക്കായാണ് . നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കണമെന്ന മുറവിളിയും ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനവും മലയാളി നഴ്സുമാരെയും വിദ്യാര്‍ത്ഥികളെയും ദോഷകരമായി ബാധിക്കും. ജോലിക്കായും പഠനത്തിനായും എത്തുന്നവരുടെ ആശ്രിത വിസയില്‍ ഒട്ടേറെ മലയാളികളാണ് യുകെയില്‍ എത്തിച്ചേരുന്നത്.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions