ഇമിഗ്രേഷന്‍

വിമതനീക്കം പൊളിഞ്ഞു, സുനാക് സര്‍ക്കാരിന്റെ റുവാന്‍ഡ സ്‌കീം ബില്‍ ഒന്നാം ഘട്ടം കോമണ്‍സില്‍ പാസായി

തന്റെ കസേരയുടെ ഭാവി പോലും തുലാസിലാക്കിയ റുവാന്‍ഡ സ്‌കീം ബില്‍ ഒന്നാം ഘട്ടം കോമണ്‍സ് പാസാക്കിയത് റിഷി സുനാകിനു ആശ്വാസമായി. ടോറി എംപിമാര്‍ തന്നെ പരസ്പരം പോരാടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് കോമണ്‍സില്‍ 269ന് എതിരെ 313 വോട്ടുകളുമായി ഫസ്റ്റ് റീഡിംഗ് പാസായത്. 44 പേരുടെ ഭൂരിപക്ഷത്തില്‍ സേഫ്റ്റി ഓഫ് റുവാന്‍ഡ ബില്‍ തത്വത്തില്‍ അംഗീകാരം നേടി. വിമതനീക്കത്തെ ചെറുത്ത സുനാകിന്റെ റുവാന്‍ഡ സ്‌കീം അങ്ങനെ കോമണ്‍സില്‍ ആദ്യ കടമ്പ കടന്നു.


മാസത്തെ സുപ്രീംകോടതി വിധിയില്‍ നാടുകടത്തല്‍ പോളിസി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെയാണ് നിയമനിര്‍മ്മാണത്തിലൂടെ പദ്ധതി തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പദ്ധതിയെ തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ച വിമതര്‍ ആദ്യ ഘട്ടത്തില്‍ പരാജയം രുചിച്ചെങ്കിലും ഭീഷണി കുറച്ചിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൂടുതല്‍ കര്‍ശനമായി മാറ്റാന്‍ പ്രധാനമന്ത്രി സമ്മതിക്കാത്ത പക്ഷം പുതുവര്‍ഷത്തില്‍ നിയമത്തെ ഇല്ലാതാക്കുമെന്നാണ്' പുതിയ ഭീഷണി.


ഭേദഗതികളില്ലാതെ നിയമം പാസാക്കില്ലെന്ന് റിബല്‍ സ്രോതസ്സുകള്‍ പറയുമ്പോള്‍ ഇപ്പോള്‍ നേടിയത് ചെറിയ വിജയമല്ല, വന്‍ വിജയം തന്നെയാണെന്ന് പാര്‍ട്ടിയിലെ മോഡറേറ്റ് വിഭാഗമായ വണ്‍ നേഷന്റെ ഭാഗമായ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു. നിയമം വോട്ടിനിട്ടപ്പോള്‍ എതിര്‍ക്കുമെന്ന് പറഞ്ഞവരെല്ലാം വിട്ടുനിന്നതാണ് നേട്ടമായത്‌. രാജിവച്ച സുവെല്ലാ ബ്രാവര്‍മാനും, റോബര്‍ട്ട് ജെന്റിക്കും ഉള്‍പ്പെടെയുള്ള 29 എംപിമാരാണ് വിട്ടുനിന്നത്.


സര്‍ക്കാര്‍ നയം അവതരിപ്പിക്കുമ്പോള്‍ പരാജയം നേരിട്ടാല്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുമെന്ന ഭീഷണി നേരിട്ട സുനാകിന് ഈ വിജയം തല്‍ക്കാലം ആശ്വാസമായി. എന്നിരുന്നാലും നിയമനിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ കൂടി അദ്ദേഹത്തിന് അതിജീവിക്കേണ്ടതുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരവെ പ്രധാനമന്ത്രി മോഹികളായ നേതാക്കള്‍ വിമതരെ പാട്ടിലാക്കി സുനാകിനെതിരെ തിരിച്ചുവിടാനുള്ള തീവ്ര ശ്രമത്തിലാണ്. പണിതുടങ്ങിയിട്ടുണ്ടെന്നത് സുനാകിന് ഭീഷണിയാണ്.


ടോറി പാര്‍ട്ടിയുടെ 1922 കമ്മിറ്റിക്ക് നേതൃപോരാട്ടം ആവശ്യപ്പെട്ടുള്ള കത്തുകളും ലഭിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ നേതാവിനെ വീണ്ടും മാറ്റുന്നത് മണ്ടത്തരമാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ റിച്ചാര്‍ഡ് ഹോള്‍ഡെന്‍ വ്യക്തമാക്കിയിരുന്നു.
റുവാന്‍ഡയിലേക്ക് അഭയാര്‍ത്ഥികളെ കയറ്റി അയയ്ക്കുന്നതിനുള്ള പദ്ധതിക്ക് തടസ്സമില്ലാതിരിക്കാനായി പുതിയ അടിയന്തര നിയമം കൊണ്ടു വന്നതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം കൂടുതല്‍ ശക്തമായത്.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions