Don't Miss

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി


ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഒക്ടോബറില്‍ ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു.


കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇവര്‍ ഒരു വര്‍ഷമായി ജയിലിലായിരുന്നു. ഇവര്‍ ഖത്തര്‍ നിര്‍മിക്കുന്ന ആണവ മുങ്ങിക്കപ്പലിന്റെ വിവരങ്ങള്‍ ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ഖത്തര്‍ ആരോപിക്കുന്നതെന്ന് ദ എക്‌സ്പ്രസ് ട്രിബ്യുണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അല്‍ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരാണിവര്‍. ഏകാന്ത തടവിലായിരുന്നു എട്ടുപേരും.



മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരെ ഓഗസ്റ്റ് 30-ന് ദോഹയില്‍ നിന്നാണ് ഖത്തര്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്യപ്പെട്ടവര്‍ എല്ലാവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.


മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരി പിച്ചിരുന്നു. സാദ്ധ്യമായ എല്ലാ നിയമസഹായവും ലഭ്യമാക്കും എന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു .

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions