യു.കെ.വാര്‍ത്തകള്‍

പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് യുകെ ജനത, ഉറങ്ങാതെ ലണ്ടന്‍

75 മൈല്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റിനും, അതിശക്തമായ മഴയും ഉണ്ടാക്കിയ പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് ബ്രിട്ടീഷ് ജനത. കാലാവസ്ഥാ മുന്നറിയിപ്പുകളും, ജാഗ്രതാ നിര്‍ദ്ദേശങ്ങളും അവഗണിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ 2024-നെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്തു.


പുതുവര്‍ഷ രാവിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കാതെ ലണ്ടനിലും, എഡിന്‍ബര്‍ഗിലും വെടിക്കെട്ട് നടത്തി. ഈ വര്‍ഷത്തെ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് ലണ്ടനില്‍ ഒത്തുചേര്‍ന്നത്. എന്നാല്‍ 12 മിനിറ്റ് മാത്രമായിരുന്നു ആകാശവിസ്മയം നീണ്ടത്. ലണ്ടനില്‍ ലണ്ടന്‍ ഐയും ബിഗ് ബെന്നുമായിരുന്നു ആകര്‍ഷണങ്ങള്‍.

ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയാണ് യുകെയിലെ പുതുവര്‍ഷാഘോഷം തുടങ്ങിയത്. യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാന നഗരികളില്‍ വമ്പിച്ച കരിമരുന്ന് പ്രയോഗങ്ങളാണുണ്ടായിരുന്നത്.


യുക്രൈനിലും, ഗാസയിലും നടക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചില ഇടങ്ങളില്‍ ആവേശത്തിന് ചെറിയ ഇടിവുണ്ടായി. പല ഭാഗത്തും ന്യൂഇയര്‍ തലേന്നത്തെ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസ് 2023 വര്‍ഷത്തെ സ്മരിച്ചത് യുദ്ധത്തിന്റെ വര്‍ഷമായാണ്.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പരമ്പരാഗത സണ്‍ഡേ ബ്ലെസിംഗ് നല്‍കുമ്പോള്‍ ഉക്രെയിനിലെയും, പലസ്തീന്‍, ഇസ്രയേല്‍ ജനങ്ങള്‍ക്കും, സുഡാനിലെയും, മറ്റ് ഭാഗങ്ങളിലെയും ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെ പ്രാര്‍ത്ഥനകളില്‍ ഉള്‍ക്കൊള്ളിച്ചു.

എന്നാല്‍ മദ്യപിച്ച് തെരുവിലിറങ്ങി ആഘോഷിച്ച ബ്രിട്ടനിലെ ജനങ്ങള്‍ കൊടുങ്കാറ്റ് സാഹചര്യങ്ങളെ പോലും പരിഗണിച്ചില്ല. രാജ്യത്തിന്റെ സൗത്ത് മേഖലയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പരിപാടികള്‍ റദ്ദായി. പ്ലൈമൗത്തിലെ വിന്റര്‍ വണ്ടര്‍ലാന്‍ഡ് ഈവന്റും, ഡിവോണ്‍ ടൗണിലെ വെടിക്കെട്ടും കാലാവസ്ഥ മോശമായതോടെ ഉപേക്ഷിച്ചു. യുകെയില്‍ ഉടനീളം മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു പുതുവര്‍ഷ ആഘോഷം.

പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് 2024നെ ആദ്യം വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷം പിറന്നു. ന്യൂസീലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തിയത്. ഓക്ലന്‍ഡ് ടവറില്‍ വന്‍ ആഘോഷങ്ങളോടെയാണ് ന്യൂസീലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്.

സിഡ്‌നിയിലും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ചകളായിരുന്നു. സിഡ്‌നിയിലെ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിജിന്റെയും ഓപ്പറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു ആഘോഷങ്ങള്‍. പിന്നാലെ ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions