നാട്ടുവാര്‍ത്തകള്‍

പിണറായിയുടെ സില്‍വര്‍ ലൈനിന് റെയില്‍വേയുടെ റെഡ് സിഗ്നല്‍; തടസവാദങ്ങളുമായി ദക്ഷിണ റെയില്‍വേ



മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണ റെയില്‍വേയുടെ റിപ്പോര്‍ട്ട്. നിലവിലെ അലൈന്‍മെന്‍റ് കൂടിയാലോചനകളില്ലാതെയാണ്. സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് സാമ്പത്തിക ബാധ്യത വരുത്തും തുടങ്ങിയ കാര്യങ്ങള്‍ ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ ഭാവി റെയില്‍ വികസനത്തിന് തടസം സൃഷ്ടിക്കും. റെയില്‍വേ നിര്‍മ്മിതികളിലും ട്രെയിന്‍ സര്‍വീസുകളിലും ആഘാതം ഉണ്ടാക്കും. സില്‍വര്‍ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയില്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി 183 ഹൈക്ടര്‍ ഭൂമിയാണ് വേണ്ടത്. ഇതില്‍ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കി വെച്ചതാണ്. മാത്രമല്ല ഇത് ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം, റെയില്‍വേ നിര്‍മിതികള്‍ പുനര്‍ നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയില്‍വേ കൂടി വഹിക്കുന്നതിനാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions