യു.കെ.വാര്‍ത്തകള്‍

ബ്രക്‌സിറ്റ് ബ്രിട്ടന് തിരിച്ചടിയായെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഉള്ള പിന്‍മാറ്റം യുകെയ്ക്ക് ഗുണം ചെയ്തില്ല, മാത്രമല്ല, യുകെ സമ്പദ് വ്യവസ്ഥയ്ക്ക് അത് തിരിച്ചടിയായെന്ന് ഭൂരിപക്ഷം ജനങ്ങളും കരുതുന്നു . ബ്രക്‌സിറ്റ് യഥാര്‍ത്ഥത്തില്‍ തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് ബ്രിട്ടനിലെ പൊതുജനങ്ങളില്‍ ഭൂരിപക്ഷവും മൂന്നു വര്‍ഷത്തിനു ശേഷം ചിന്തിക്കുന്നു. യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് മോശമായി മാറിയെന്നാണ് ഭൂരിപക്ഷം ജനങ്ങളും കരുതുന്നത്.

ഷോപ്പുകളില്‍ വില വര്‍ദ്ധിപ്പിച്ചതിന് പുറമെ, ഇമിഗ്രേഷന്‍ നിയന്ത്രിക്കാനുള്ള ഗവണ്‍മെന്റ് ശ്രമത്തിനും ഇത് തിരിച്ചടിയായെന്നാണ് ഒപ്പീനിയം നടത്തിയ പോളില്‍ ജനം അഭിപ്രായപ്പെട്ടത്. ഇയു സിംഗിള്‍ മാര്‍ക്കറ്റ്, കസ്റ്റംസ് യൂണിയന്‍ എന്നിവയില്‍ നിന്നും യുകെ പിന്‍വാങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തിലാണ് സര്‍വ്വെ നടത്തിയത്.

രണ്ടായിരത്തിലേറെ യുകെ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ ബ്രക്‌സിറ്റ് രാജ്യത്തിന് ഗുണം ചെയ്‌തെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം വളരെ കുറവാണ്. പത്തില്‍ ഒരാള്‍ മാത്രമാണ് ഇയു വിട്ടത് തങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക സ്ഥിതിയെ സഹായിച്ചായി വിശ്വസിക്കുന്നത്.

അതേസമയം 35% പേരും തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിച്ചെന്നാണ് കുറ്റപ്പെടുത്തിയത്. 9% പേര്‍ എന്‍എച്ച്എസിന് ഗുണം ചെയ്‌തെന്നും, 47% നെഗറ്റീവ് ഫലമാണ് സൃഷ്ടിച്ചതെന്നും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സുനാക് ഉള്‍പ്പെടെ ബ്രക്‌സിറ്റ് അനുകൂലികള്‍ ഇത് സാമ്പത്തിക ലാഭം സമ്മാനിക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്.

എന്നാല്‍ രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാനും, ജീവിതച്ചെലവുകള്‍ കൂട്ടാനും ബ്രക്‌സിറ്റ് കാരണമായെന്നാണ് 63% പേരും കരുതുന്നത്. ഹിതപരിശോധന നടത്തി ഏഴര വര്‍ഷം പിന്നിടുമ്പോള്‍ ബ്രക്‌സിറ്റ് പരാജയമായിരുന്നുവെന്ന നിലയിലേക്കാണ് പൊതുജനം നീങ്ങുന്നത്.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions