യു.കെ.വാര്‍ത്തകള്‍

പുതുവര്‍ഷത്തില്‍ യുകെ മലയാളികളുടെ കുടുംബബജറ്റ് കുതിച്ചുയരും

പണപെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള യുകെയിലെ മലയാളി സമൂഹത്തിനു പുതുവര്‍ഷവും അത്ര നല്ലതായിരിക്കില്ല . സാമ്പത്തിക മാന്ദ്യം രൂക്ഷമാകാമെന്ന പ്രവചനങ്ങള്‍ കടുത്ത ആശങ്കയാണ് ജനങ്ങളില്‍ ഉളവാക്കിയിരിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെ ഗാര്‍ഹിക ഊര്‍ജ്ജബില്‍ നിലവില്‍ വന്നുകഴിഞ്ഞു.

ഇംഗ്ലണ്ട്, വെയില്‍സ് സ്കോ ട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ ഗാര്‍ഹിക ഊര്‍ജബില്ലിലാണ് വര്‍ദ്ധനവ് നിലവില്‍ വരുന്നത്. ഇന്നലെ മുതല്‍ ഏപ്രില്‍ വരെ ഗ്യാസിന്റെയും വൈദ്യുതിയുടെയും ചെലവ് 5% കൂടുതലായിരിക്കും. ഇത് പുതുവര്‍ഷത്തിന്റെ കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റിക്കും. വസന്തകാലത്ത് ഊര്‍ജ വില കുറയുമെന്നാണ് നിലവിലെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

സാധാരണ അളവില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്റെ വാര്‍ഷിക ബില്‍ 94 പൗണ്ട് കൂടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ . 1834 പൗണ്ട് വാര്‍ഷിക ബില്‍ അടച്ചിരുന്ന ഒരു കുടുംബത്തിന്റെ ബില്‍ 1928 പൗണ്ട് ആയി ഉയരും. കൂടുതല്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നതിനനുസരിച്ച് ആനുപാതികമായി ബില്ലുകളില്‍ വര്‍ദ്ധനവ് ഉണ്ടാകും.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില നിലവാരം മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ കുടുംബങ്ങള്‍ക്ക് നിരക്കുകള്‍ കുറവാണെങ്കിലും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടതായി വരും.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions