യു.കെ.വാര്‍ത്തകള്‍

ജീവനക്കാര്‍ക്ക് നന്ദി അറിയിക്കാന്‍ മാത്രം എന്‍എച്ച്എസ് പൊടിച്ചത് 4 മില്യണ്‍ പൗണ്ട്


ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തു എന്‍എച്ച്എസ് ട്രസ്റ്റുകളുടെ മറ്റൊരു ധൂര്‍ത്ത് കൂടി പുറത്ത്. ജീവനക്കാര്‍ക്ക് നന്ദി അറിയിക്കാനായി നാലു മില്ല്യണ്‍ പൗണ്ടിലേറെയാണ് ഗിഫ്റ്റ് വൗച്ചറുകള്‍ക്കായി ചെലവാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്.എന്‍എച്ച്എസ് കാത്തിരിപ്പ് സമയം റെക്കോര്‍ഡ് തീര്‍ക്കുമ്പോഴാണ് സുപ്രധാനമായ ഫണ്ടുകള്‍ ഫ്രണ്ട്ലൈന്‍ മെഡിസിനായി ചെലവഴിക്കുന്നതിന് പകരം ഈ വഴിയില്‍ ചോരുന്നത്. ഇംഗ്ലണ്ടിലെ 200-ഓളം എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഈ ചോദ്യവുമായി സമീപിച്ചപ്പോള്‍ 51 ട്രസ്റ്റുകളാണ് ജീവനക്കാര്‍ക്ക് ഗിഫ്റ്റ് വൗച്ചറും, കാര്‍ഡുകളും വാങ്ങാന്‍ പണം ചെലവാക്കിയെന്ന് വെളിപ്പെടുത്തിയത്.


2020-21 കാലയളവില്‍ സമ്മാനങ്ങള്‍ക്കായി 1.7 മില്ല്യണ്‍ പൗണ്ടാണ് ഈ ട്രസ്റ്റുകള്‍ ചെലവാക്കിയത്. ഇതോടെ എന്‍എച്ച്എസില്‍ ഉടനീളം 5 മില്ല്യണ്‍ പൗണ്ടെങ്കിലും സമ്മാനങ്ങള്‍ക്കായി പൊടിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2022-23 കാലയളവില്‍ ഈ തുക 4.3 മില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നു, ഇതോടെ ആകെ എന്‍എച്ച്എസ് ചെലവാക്കല്‍ 13 മില്ല്യണിന് അരികിലേക്കും ഉയരുമെന്ന് ടെലിഗ്രാഫ് അന്വേഷണം കണ്ടെത്തി.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 752,000 പൗണ്ടാണ് ഈ ട്രസ്റ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ക്കായി വിനിയോഗിച്ചത്.

ലോക്കല്‍ സ്ഥാപനങ്ങളാണ് ഈ വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതെങ്കിലും വൗച്ചര്‍ പോലുള്ളവയ്ക്കായി നികുതിദായകന്റെ പണം ഉപയോഗിക്കരുതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ രോഗികള്‍ക്ക് പരിചരണം നല്‍കാന്‍ കാണിച്ച ഉത്തരവാദിത്വത്തിനാണ് ജീവനക്കാര്‍ക്ക് സമ്മാനം നല്‍കിയതെന്ന് ഈസ്റ്റ് ലണ്ടന്‍ ട്രസ്റ്റ് പ്രതികരിച്ചു.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions