യു.കെ.വാര്‍ത്തകള്‍

6 ദിവസത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍; രോഗികളുടെ സുരക്ഷ അപകടത്തില്‍


ബുധനാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ആറ് ദിവസത്തെ പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെ രോഗികളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് എന്‍എച്ച്എസ് മേധാവികള്‍. വിന്റര്‍ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയാലും ഡോക്ടര്‍മാര്‍ സമരങ്ങള്‍ നിര്‍ത്തിവെച്ച് സേവനത്തില്‍ മടങ്ങിയെത്താന്‍ തയ്യാറാകില്ലെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനയായ ബിഎംഎയുമായി ഇക്കാര്യത്തില്‍ കരാറുണ്ടെങ്കിലും ഇത് പാലിക്കപ്പെടില്ലെന്നാണ് ആരോപണം.

ജനുവരി 3 മുതല്‍ 9 വരെ നീളുന്ന എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ പണിമുടക്ക് ആശുപത്രികള്‍ക്ക് സാരമായ ആഘാതം സൃഷ്ടിക്കും. നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണമേറുന്നതും, ജീവനക്കാരുടെ ലഭ്യത കുറയുകയും ചെയ്യുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഭീതി.


സമരങ്ങള്‍ക്കിടെ അടിയന്തര സാഹചര്യം ഉയര്‍ന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ സഹായത്തിനായി വിട്ടുനല്‍കണമെന്ന് ആശുപത്രി മേധാവികള്‍ക്ക് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനോട് ആവശ്യപ്പെടാം. എന്നാല്‍ ഡോക്ടര്‍മാരുടെ യൂണിയന് ഈ അപേക്ഷ നിരസിക്കാനുള്ള അവകാശമുണ്ട്. അല്ലെങ്കില്‍ ഇതിനോട് പ്രതികരിക്കാന്‍ സമയം കൂടുതല്‍ എടുത്ത് ബുദ്ധിമുട്ടിക്കാനും കഴിയും.


ഫ്‌ളൂവും, കോവിഡും, നോറോവൈറസും ഉള്‍പ്പെടെ കേസുകള്‍ വര്‍ദ്ധിച്ചത് പുതുവര്‍ഷത്തില്‍ ആശുപത്രികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. വിന്റര്‍ പ്രതിസന്ധി രൂക്ഷമാകുന്ന സമയം കൂടിയാണിത്.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions