ഇമിഗ്രേഷന്‍

പാസ്പോര്‍ട്ട് രഹിത ബോര്‍ഡര്‍ ഇ ഗെയ്റ്റ് പരീക്ഷിക്കാന്‍ ബ്രിട്ടനും

യാത്രക്കാര്‍ക്ക് പാസ്സ്പോര്‍ട്ട് കാണിക്കാതെ കടന്നു പോകുവാനുള്ള ബോര്‍ഡര്‍ ഇ ഗെയ്റ്റ് പരീക്ഷിക്കാന്‍ ബ്രിട്ടനും. ഈ വര്‍ഷം നടത്തുന്ന പരീക്ഷണം വിജയകരമായാല്‍ യുകെയിലേക്ക് വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍ പാസ്സ്പോര്‍ട്ട് കാണിക്കേണ്ടതായി വരില്ല. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കായി ഏറ്റവും ആധുനികമായ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുമെന്നാണ് യു കെ ബോര്‍ഡര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ഫില്‍ ഡഗ്ലസ് പറഞ്ഞത്. നിലവില്‍ ഉള്ളതിനേക്കാള്‍ സുഗമമായ രീതിയില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉപയോഗിക്കുന്ന ഒരു ഇന്റലിജന്റ് ബോര്‍ഡര്‍ എന്നതാണ് ലക്ഷ്യം എന്നും അതിര്‍ത്തി സേന മേധാവി അറിയിച്ചു.

ദുബായ് പോലെ ഏറ്റവും വികസിതമായ ബോര്‍ഡര്‍ സൗകര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ക്ക് ഒപ്പം ഈ പുതിയ സാങ്കേതിക വിദ്യ ബ്രിട്ടനെയും എത്തിക്കും എന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. 50 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കാര്യത്തിലാണ് ദുബായ് ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വെറും 5 സെക്കന്റുകള്‍ കൊണ്ടു തന്നെ യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുവാന്‍ ഈ സംവിധാനം സഹായിക്കുന്നുണ്ട് എന്നാണ് ദുബായ് അവകാശപ്പെടുന്നത്.

നിലവിലെ സംവിധാനത്തില്‍ വന്ന ചില പിഴവുകള്‍ കാരണം സമീപ കാലത്ത് ബ്രിട്ടീഷ് ബോര്‍ഡറുകളില്‍ തടസങ്ങള്‍ ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് വിവിധ വിമാനത്താവളങ്ങളില്‍ നാല് മണിക്കൂര്‍ വരെ ക്യു നില്‍ക്കേണ്ടതായും വന്നു. 2023 മേയ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ ഒരു സിസ്റ്റം അപ്ഗ്രേഡില്‍ പിഴവ് സംഭവിച്ചപ്പോഴായിരുന്നു ഇത് സംഭവിച്ചത്.


യൂറോപ്യന്‍ പൗരന്മാര്‍ ഉള്‍പ്പടെ, ഹ്രസ്വകാല താമസത്തിന് വിസ ഇല്ലാതെ ബ്രിട്ടനിലെത്തുന്ന എല്ലാ യാത്രക്കാരുടെ കാര്യത്തിലും ഇ ടി എ ഉപയോഗിക്കുവാനാണ് ഹോം ഓഫീസ് ഉദ്ദേശിക്കുന്നത്. ഈ സിസ്റ്റം ഉപയോഗിക്കുക വഴി യാത്രക്കാരുടെ നിരവധി വിവരങ്ങള്‍ ലഭ്യമാകും. ബ്രിട്ടന്റെ സുരക്ഷയുമായി ബാധിക്കുന്ന എന്തെങ്കിലും കേസുകള്‍ അവരുടെ പേരിലുണ്ടൊ എന്നതടക്കമുള്ള വിവരങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ട് അറിയുവാന്‍ കഴിയും.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions