യു.കെ.വാര്‍ത്തകള്‍

പൈലറ്റും, ക്രൂവും മണിക്കൂറുകള്‍ ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടിലെ ലിഫ്റ്റില്‍ കുരുങ്ങി; വിമാനം വൈകി


ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടിലെ ലിഫ്റ്റ് പണി മുടക്കിയത് കാരണം വെട്ടിലായത് നൂറുകണക്കിന് യാത്രക്കാരും അവരുടെ കുടുംബങ്ങളും. പൈലറ്റും ക്രൂവും മണിക്കൂറുകള്‍ എയര്‍പോര്‍ട്ടിലെ ലിഫ്റ്റി ല്‍ കുരുങ്ങിയതോടെ മണിക്കൂറുകള്‍ യാത്രക്കാര്‍ വിമാനത്തി ല്‍ ഇരിക്കേണ്ടിവന്നു. വിമാനത്താവളത്തിലെ ലിഫ്റ്റില്‍ പൈലറ്റും, ക്രൂവും ഉള്‍പ്പെടെ കുടുങ്ങിയതോടെ നൂറുകണക്കിന് വിമാനയാത്രക്കാരാണ് കുഴപ്പത്തിലായത്. മൂന്ന് മണിക്കൂറിലേറെ എടുത്താണ് കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ സാരമായ യാത്രാദുരിതം രൂപപ്പെട്ടു.

ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് വിമാനമാണ് പറക്കാന്‍ വൈകിയത്. ഫയര്‍ഫൈറ്റേഴ്‌സ് ടീം സ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ മണിക്കൂറുകളെടുത്തു. ഇതോടെ രാവിലെ 7.45ന് പുറപ്പെടേണ്ട വിമാനം വൈകി. രാവിലെ 6 മണിക്ക് ലിഫ്റ്റില്‍ പെട്ട ജോലിക്കാരെ പുറത്തെത്തിക്കാന്‍ സാധിച്ചത് 9.30-ഓടെ മാത്രമാണ്.


ഖത്തറില്‍ നിന്നും കണക്ഷന്‍ വിമാനങ്ങള്‍ പിടിക്കേണ്ടവരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. പ്രശ്‌നം തീരാന്‍ ഏറെ സമയം വേണ്ടിവന്നതോടെ മീല്‍ ടിക്കറ്റിന് വരെ ഇടിയായെന്ന് യാത്രക്കാര്‍ പറഞ്ഞു. താല്‍ക്കാലിക ലിഫ്റ്റില്‍ വിമാന ക്രൂ ജീവനക്കാര്‍ കുടുങ്ങിയെന്ന് വിമാനത്താവളം സ്ഥിരീകരിച്ചു. ഇതുമൂലം നേരിട്ട കാലതാമസങ്ങള്‍ക്ക് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.


ലിഫ്റ്റ് കോണ്‍ട്രാക്ടര്‍ക്ക് സിസ്റ്റം ശരിപ്പെടുത്താന്‍ സാധിക്കാതെ വന്നതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഫയര്‍ സര്‍വ്വീസിന്റെ സേവനം തേടുകയും, ഇവര്‍ സ്ഥലത്തെത്തി പാനല്‍ നീക്കി ജീവനക്കാരെ പുറത്തിറക്കുകയുമായിരുന്നു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions